Cricket

ആശിച്ച് മോഹിച്ച് ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ ഉനദ്ഖഡിനെ വിസ ചതിച്ചു!!

വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയപ്പോള്‍ ജയദേവ് ഉനദ്ഖഡിന് തിരിച്ചടിയായി വിസ പ്രശ്‌നങ്ങള്‍. ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വിസയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ജയദേവിന് ഇന്ത്യയില്‍ നിന്ന് യാത്ര തിരിക്കാന്‍ സാധിച്ചിരുന്നില്ല. ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചയോടെ മാത്രമാണ് ടീമിനൊപ്പം ചേരാന്‍ ഇടംകൈയന്‍ പേസര്‍ക്ക് സാധിച്ചത്.

സാധാരണയായി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങളുടെ വിസ, യാത്ര ക്രമീകരണങ്ങള്‍ ബിസിസിഐ മുന്‍കുട്ടി ക്രമീകരിക്കാറുണ്ട്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ജയദേവിന് ടീമിലേക്ക് വിളിയെത്തിയത്.

ഇത് കാരണം താരത്തിന്റെ വിസ സാങ്കേതിക കാര്യങ്ങള്‍ ബോര്‍ഡ് നടത്തിയിരുന്നില്ല. അവസാന നിമിഷം ടീം പ്രഖ്യാപിച്ചതിനാല്‍ തന്നെ തൊട്ടടുത്ത രാജ്യമായിരുന്നിട്ടു കൂടി യാത്ര ബുദ്ധിമുട്ട് വരാന്‍ ഇതു കാരണമായി. ഉനദ്ഖഡിന് പകരം മുഹമ്മദ് സിറാജ് ആദ്യ ഇലവനില്‍ എത്തുകയും ചെയ്തു.

ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തിയാണ് ഉനദ്ഖഡ് വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. റെഡ് ബോളിലും വൈറ്റ് ബോളിലും സൗരാഷ്ട്രയ്ക്കായി നടത്തിയ മികച്ച പ്രകടനങ്ങള്‍ ഒടുവില്‍ ഇന്ത്യന്‍ ടീമിലേക്കും വഴിയൊരുക്കി. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ് താരം.

Related Articles

Back to top button