Football

മറഡോണയെ സ്മരിച്ച മെസിക്ക് കാര്‍ഡ് കൊടുത്ത റഫറി അര്‍ജന്റീന മല്‍സരം നിയന്ത്രിക്കാന്‍ വരുന്നു!

അര്‍ജന്റീന-നെതര്‍ലന്‍ഡ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ നിയന്ത്രിക്കുക ലാലിഗ റഫറി മാതേവു ലാഹോസ്. സ്പാനിഷ് ലാലിഗയില്‍ സ്ഥിര സാന്നിധ്യമായ ലഹോസ് കാര്‍ഡ് കൊടുക്കുന്നത്തില്‍ ഒരു മടിയുമില്ലാത്ത താരമാണ്. ലാലിഗയില്‍ റയല്‍ മാഡ്രിഡിന് അനുകൂലമായി പക്ഷപാതിത്വത്തോടെ പെരുമാറുന്നുവെന്ന് വിമര്‍ശനം കേള്‍ക്കുന്ന റഫറിയാണ് ലാഹോസ്.

ഈ ലോകകപ്പിലെ ഉദ്ഘാടന മല്‍സരം നിയന്ത്രിച്ചിരുന്നതും ലാഹോസാണ്. അന്ന് 6 മഞ്ഞക്കാര്‍ഡുകള്‍ വീശി. പിന്നീട് യുഎസ്എ-ഇറാന്‍ മല്‍സരവും നിയന്ത്രിച്ചതും ഇദേഹമാണ്. അന്നും നാല് കാര്‍ഡുകള്‍ പൊക്കി. അര്‍ജന്റീനയ്‌ക്കെതിരേ ലാഹോസ് പെരുമാറുമോയെന്ന ആശങ്ക ചില ആരാധകരെങ്കിലും ഉന്നയിക്കുന്നുണ്ട്.

ഇതിഹാസതാരം ഡീഗോ മറഡോണ മരിച്ച ശേഷം നടന്ന മല്‍സരത്തില്‍ ലയണല്‍ മെസി അദേഹത്തിന് കളത്തില്‍ ആദരവ് അര്‍പ്പിച്ചിരുന്നു. മല്‍സരത്തില്‍ ഗോള്‍ നേടിയ ശേഷം മെസി തന്റെ ജേഴ്‌സി ഊരിയ ശേഷം മറഡോണയുടെ പ്രശസ്തമായ ഓള്‍ഡ് ബോയ്‌സ് ജേഴ്‌സി അണിഞ്ഞ് കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി ആദരം അര്‍പ്പിച്ചിരുന്നു.

ഇൗ പ്രവര്‍ത്തിക്ക് മെസിക്ക് മഞ്ഞക്കാര്‍ഡും കിട്ടിയിരുന്നു. നിയമപ്രകാരം മഞ്ഞക്കാര്‍ഡിന് അര്‍ഹത ഉണ്ടെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഇളവ് നല്‍കാമെന്ന് അന്ന് എതിര്‍ടീമിന്റെ ആരാധകര്‍ പോലും അന്ന് അഭിപ്രായപ്പെട്ടിരുന്നു.

പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ 2-1ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന അവസാന എട്ടിലേക്ക് യോഗ്യത നേടിയത്. നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്താനായാല്‍ സെമിയില്‍ അര്‍ജന്റീന-ബ്രസീല്‍ പോരാട്ടത്തിനും സാധ്യതയുണ്ട്.

Related Articles

Back to top button