Football

ആ നോക്കൗട്ട് ശാപം ഫ്രാന്‍സിനെയും പിന്തുടരുന്നു?

ഖത്തറില്‍ തുടര്‍ച്ചയായ കിരീട നേട്ടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഫ്രാന്‍സ് പരുക്കില്‍ വലയുകയാണ്. തുടര്‍ച്ചയായി കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ടീമുകള്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ മുട്ട് മടക്കേണ്ടി വരും എന്നൊരു വിശ്വാസമാണ് ഈ കുറെ നാളുകളായി നിലനിന്ന് പോരുന്നത്. 2006 ഇല്‍ ലോകകപ്പ് നേടിയ ഇറ്റലി 2010 ഇല്‍ നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജ് പോലും മറികടക്കാന്‍ ആവാതെ പുറത്തായി.

2010 ല്‍ ലോകകപ്പ് നേടിയ സ്‌പെയിന്‍ ആവട്ടെ 2014 ഇല്‍ നോക്കൗട്ട് സ്റ്റേജ് കണ്ടിട്ടില്ല. 2014 ലോകകപ്പ് നേടിയ ജര്‍മ്മനി ആവട്ടെ 2018 ഇല്‍ ഗ്രൂപ്പില്‍ ഏറ്റവും അവസാനക്കാരായി തലകുനിച്ച് മടങ്ങേണ്ട അവസ്ഥയാണ് ഫുട്‌ബോള്‍ ലോകം കണ്ടത്. എന്നാല്‍ ഈ ലോകകപ്പ് ശാപം ഫ്രാന്‍സിനെയും ബാധിക്കുമോ എന്ന ആശങ്കയില്‍ ആണ് ആരാധകര്‍. ഇത്തരം ഒരു വിശ്വാസം നിലനില്‍ക്കെയാണ് പരുക്കും ഫ്രാന്‍സ് ടീമിന് വില്ലനായി എത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കിരീട നേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ച സൂപ്പര്‍ താരങ്ങളായ പോഗ്ബയും കാന്റെയും ഈ ലോകകപ്പിന് ഉണ്ടാവില്ല എന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഫ്രാന്‍സിന് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ച വെക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന എങ്കുങ്കു സ്‌ക്വാഡിന് ഒപ്പം ചേര്‍ന്നതിനു ശേഷമുള്ള പ്രാക്ടീസിനിടയില്‍ പരുക്ക് പറ്റി ലോകകപ്പില്‍ നിന്നും പുറത്തായി.

അവരുടെ വിശ്വാസത്തനായ സ്റ്റോപ്പര്‍ ബാക്ക് കിമ്പേമ്പേയുടെ അവസ്ഥയും വ്യത്യാസം അല്ല. അങ്ങനെ പരിക്കിന്റെ പിടിയില്‍ താരങ്ങള്‍ ഓരോന്നായി പിന്മാറുമ്പോളും ഫ്രാന്‍സിന് പ്രതീക്ഷകള്‍ ഏറെ ആയിരുന്നു. ഇപ്പോള്‍ ഇതാ ബലാന്‍ ഡി ജേതാവും അവരുടെ സൂപ്പര്‍ താരവുമായ കരിം ബെന്‍സിമ ഈ ലോകകപ്പിന് ഉണ്ടാവില്ലെന്ന വാര്‍ത്തയാണ് ആരാധകരെ ഞെട്ടിക്കുന്നത്.

വളരെ അധികം കിരീട സാധ്യത കല്പിക്കുന്ന ടീമാണ് ഫ്രാന്‍സ്. എന്നാല്‍ ഇപ്പോള്‍ ഇതാ ടീമിനെ ലോകകപ്പ് ശാപം ബാധിച്ചോ എന്ന ഒരു അന്തവിശ്വാസം കലര്‍ന്ന വിശ്വാസത്തിലാണ് ഫ്രാന്‍സ് ടീമിന്റെ ആരാധകര്‍.ഈ തിരിച്ചടികള്‍ എല്ലാം ടീം മറികടക്കാന്‍ ടീമിന് സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍. ഓസ്‌ട്രേലിയയും, ട്യൂണിഷ്യക്കും, ഡെന്മാര്‍ക്കിനും ഒപ്പം ഗ്രൂപ്പ് ഡി യില്‍ ആണ് ഫ്രാന്‍സ് മാറ്റുരക്കുന്നത്.

 

Related Articles

Back to top button