Cricket

മുഖം മാറ്റത്തിന്റെ സൂചന നല്‍കി പാണ്ഡ്യ; 2024 മുമ്പ് എല്ലാം നടപ്പിലാക്കും!

വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന അടുത്ത ട്വന്റി-20 ലോകകപ്പിന് മുമ്പ് യുവതാരങ്ങള്‍ക്ക് ആവശ്യത്തിനുള്ള അവസരം ലഭ്യമാക്കുമെന്ന് ഹര്‍ദിക് പാണ്ഡ്യ. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് മുമ്പ് മാധ്യമങ്ങളുമായി നടത്തിയ അഭിമുഖത്തിലാണ് ട്വന്റി-20 ടീം കൂടുതല്‍ യുവതാരങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്ന് ക്യാപ്റ്റന്‍ വ്യക്തമാക്കിയത്.

അടുത്ത ലോകകപ്പിന് മുമ്പ് യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാന്‍ വേണ്ടത്ര അവസരങ്ങള്‍ നല്‍കും. അടുത്ത ലോകകപ്പില്‍ കൂടുതല്‍ ചെറുപ്പക്കാരുടെ സംഘമാകും അണിനിരക്കുകയെന്ന സൂചനയും പാണ്ഡ്യ നല്‍കുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പില്‍ സെമി വരെയെത്തിയെങ്കിലും പ്രകടനം അത്ര മികച്ചതായിരുന്നില്ല ഇന്ത്യയുടേത്.

ദിനേഷ് കാര്‍ത്തിക് അടക്കം കാര്യമായി മികവു പ്രകടിപ്പിക്കാത്തവരെ ടീമിലെടുത്തത് വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. അടുത്ത ലോകകപ്പ് ലക്ഷ്യമാക്കി സീനിയര്‍ താരങ്ങളെ ട്വന്റി-20 ടീമിലേക്ക് ഇനി പരിഗണിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ മികവ് പ്രകടിപ്പിക്കുന്ന താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന പക്ഷക്കാരാണ് സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍. അടുത്ത ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് കൂടുതല്‍ സാധ്യത തുറക്കുന്നതാണ് പാണ്ഡ്യയുടെ പ്രഖ്യാപനവും.

Related Articles

Back to top button