Cricket

പ്രവചന സിംഹമേ നിങ്ങള്‍ക്ക് നന്ദി !! ഇതിഹാസ താരത്തിന്റെ പ്രവചനം കൃത്യമായതിന് നന്ദി പറഞ്ഞ് റഷീദ് ഖാന്‍

ട്വന്റി20 ലോകകപ്പില്‍ അര്‍പ്പണബോധത്തോടെയുള്ള ക്രിക്കറ്റ് കളിച്ചതിന് അഫ്ഗാനിസ്ഥാന് കിട്ടിയ പ്രതിഫലമാണ് ഈ സെമിഫൈനല്‍ പ്രവേശം.

നിര്‍ണായ മത്സരത്തില്‍ ബംഗ്ലാദേശിനെ എട്ടു റണ്‍സിന് തകര്‍ത്താണ് അഫ്ഗാന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമിഫൈനലിനുള്ള ടിക്കറ്റെടുത്തത്.

ഈ അവിശ്വസനീയമായ നേട്ടം മുഴുവന്‍ അഫ്ഗാന്‍ ക്രിക്കറ്റ് ആരാധകരും ആഘോഷിക്കുമ്പോള്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയ്ക്ക് പ്രത്യേക നന്ദി പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ്.

ടൂര്‍ണമെന്റിന് മുന്നോടിയായി, സെമി ഫൈനലിസ്റ്റുകളെ പ്രവചിക്കുന്ന ക്രിക്കറ്റ് വിദഗ്ധരെ ഉള്‍പ്പെടുത്തി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഒരു വീഡിയോ പങ്കിട്ടു.

സുനില്‍ ഗവാസ്‌കറും ആരോണ്‍ ഫിഞ്ചും പോലുള്ളവര്‍ കടലാസിലെ കരുത്തരായ ടീമുകളെ തിരഞ്ഞെടുത്തപ്പോള്‍ ബ്രയാന്‍ ലാറ അഫ്ഗാനിസ്ഥാനില്‍ വിശ്വാസമര്‍പ്പിക്കുകയും ഒരു സെമിഫൈനലിസ്റ്റായി അവരെ തെരഞ്ഞെടുക്കുകയുമായിരുന്നു.

ഇന്ന് അഫ്ഗാന്‍ സ്വപ്‌നനേട്ടത്തില്‍ മതിമറന്നാഘോഷിക്കുമ്പോള്‍ ലാറയുടെ വീഡിയോ വൈറലാവുകയാണ്.”ഇതൊരു സ്വപ്നം പോലെയാണ്,” മത്സരശേഷം റാഷിദ് ഖാന്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക വിജയത്തോടെ ആരംഭിച്ച വിജയ രീതി നമ്മള്‍ നിലനിര്‍ത്തി. ഞങ്ങള്‍ സെമിഫൈനലില്‍ എത്തുമെന്ന് പറഞ്ഞ ഒരേയൊരു വ്യക്തി ബ്രയാന്‍ ലാറയാണ്,

ഞങ്ങള്‍ അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തെളിയിച്ചു. ഞങ്ങള്‍ നിങ്ങളെ നിരാശരാക്കില്ലെന്ന് ഞാന്‍ ലാറയോട് പറയാന്‍ ആഗ്രഹിക്കുന്നു.” റാഷിദ് ഖാന്‍ പറഞ്ഞു.

ആവേശകരമായ മത്സരത്തില്‍ അഫ്ഗാന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതോടെ വമ്പന്മാരായ ഓസ്‌ട്രേലിയ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് നേടിയപ്പോള്‍, ബംഗ്ലാദേശ് ഇന്നിംഗ്‌സിനിടയില്‍ പെയ്ത മഴയെത്തുടര്‍ന്ന് വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു.

എന്നാല്‍ അവര്‍ ഏഴു പന്ത് ശേഷിക്കെ 105 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. എട്ടു റണ്‍സ് ജയത്തോടെ അഫ്ഗാന്‍ സെമിയില്‍ കടക്കുകയും ചെയ്തു.

Related Articles

Back to top button