Cricket

മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ വീണ്ടും പടലപ്പിണക്കം!! ഹാര്‍ദിക്കിനെതിരേ വിദേശതാരം രംഗത്ത്

ഈ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ചതു മുതല്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ പടലപ്പിണക്കങ്ങള്‍ രൂക്ഷമാണ്.

ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മടങ്ങി വന്നതിന് ശേഷം പാണ്ഡ്യയ്ക്ക് ക്യാപ്റ്റന്റെ ആംബാന്‍ഡ് ലഭിച്ചതില്‍ രോഹിത് ശര്‍മയെപ്പോലെ ജസ്പ്രീത് ബുംറ, സുര്യകുമാര്‍ യാദവ് എന്നിവര്‍ അതൃപ്തരായിരുന്നുവെന്നാണ് വിവരം.

ഹാര്‍ദിക്കും മറ്റ് സീനിയര്‍ കളിക്കാരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ആദ്യ മത്സരങ്ങളില്‍ ഏറെ പ്രകടമായിരുന്നു.

എന്നിരുന്നാലും, സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഉടമകളും സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലുള്ളവരും ഇടപെട്ടതായാണ് വിവരം. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ടീം ഒത്തിണക്കം പ്രകടിപ്പിക്കുകയും ചെയ്തു.

ബുംറ പോലും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നു, പാണ്ഡ്യ ആകട്ടെ കളിയുടെ അവസാന നിമിഷം നയിക്കാന്‍ രോഹിത്തിനെ ചുമതലപെടുത്തുക ആയിരുന്നു.


അതേസമയം പുതിയ ക്യാപ്റ്റനെതിരെ അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി രംഗത്ത് വന്നിരിക്കുന്നു. മുന്‍ അഫ്ഗാന്‍ ക്യാപ്റ്റന് ബൗളിംഗ് നല്‍കാത്തതിന് ഹാര്‍ദിക്കിനെ വിമര്‍ശിക്കുന്ന ഒരു ആരാധകന്റെ ഒരു പോസ്റ്റ് അദ്ദേഹം പങ്കിടുകയും ചെയ്തു.

പഞ്ചാബിനെതിരെ മുംബൈയുടെ ഒമ്പതു റണ്‍സിന്റെ വിജയത്തില്‍ നബി രണ്ട് മികച്ച ക്യാച്ചുകള്‍ എടുക്കുകയും ഒരു ബാറ്ററിനെ റണ്ണൗട്ട് ചെയ്യുകയും ചെയ്ത് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടീമിലെ അസ്വാരസ്യങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് വെളിവാക്കുന്നതാണ് നബിയുടെ ഈ പോസ്റ്റ്.

Related Articles

Back to top button