Cricket

ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ ഒരു പെണ്‍കുട്ടിയും; രാജ് ലക്ഷ്മി ചില്ലറക്കാരിയല്ല!!

വിദേശ ടീമുകളുടെ സപ്പോര്‍ട്ടിംഗ് സ്റ്റാഫില്‍ സ്ത്രീകള്‍ വരുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ സ്റ്റാഫുകളില്‍ ഒരു വനിത വരുന്നത് വലിയ വാര്‍ത്ത തന്നെയാണ്. ഓസ്‌ട്രേലിയയില്‍ ട്വന്റി-20 ലോകകപ്പ് കളിക്കാന്‍ പോയ ഇന്ത്യന്‍ സംഘത്തിലുള്ള രാജ് ലക്ഷ്്മി അറോറ എന്ന സുന്ദരിയാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്.

കളിക്കാര്‍ക്കൊപ്പം ഡ്രെസിംഗ് റൂമില്‍ വരെ കയറി ചെല്ലാന്‍ സാധിക്കുന്ന രാജ് ലക്ഷ്മി ചില്ലറക്കാരിയല്ല. ഇന്ത്യന്‍ ടീമും മാധ്യമങ്ങളുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഈ സുന്ദരി. ബിസിസിഐയുടെ സീനിയര്‍ മീഡിയ പ്രൊഡ്യൂസറാണ് രാജ് ലക്ഷ്മി. ഓരോ മല്‍സരത്തിനു മുമ്പും ശേഷവും മാധ്യമങ്ങളെ ടീമംഗങ്ങള്‍ കാണുമ്പോഴും പത്രസമ്മേളനം നടക്കുമ്പോഴുമെല്ലാം കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് ഇവരാണ്.

2015 ല്‍ ആണ് ലക്ഷ്മി ബിസിസിഐയുടെ ഭാഗമാകുന്നത്. അന്ന് സോഷ്യല്‍ മീഡിയ മാനേജര്‍ ആയിരുന്നു ഇവര്‍. പിന്നീട് പ്രമോഷന്‍ കിട്ടി ഇപ്പോഴുള്ള നിലയിലെത്തി. കണ്ടന്റ് റൈറ്ററായിട്ടാണ് ലക്ഷ്മി കരിയര്‍ തുടങ്ങുന്നത്. പഠിക്കുന്ന കാലത്ത് നല്ലൊന്തരം ബാസ്‌കറ്റ്‌ബോള്‍ താരം കൂടിയായിരുന്നു ഇവര്‍.

ബിസിസിഐയുടെ ആഭ്യന്തര പ്രശ്‌ന പരിഹാര കമ്മിറ്റിയുടെ മേധാവിയും ലക്ഷ്മിയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 48,000 ത്തിലധികം ആളുകള്‍ ഇവരെ പിന്തുടരുന്നുണ്ട്. ഇന്ത്യ ലോകകപ്പിന് മുന്നോടിയായി നടത്തിയ പരിശീലന മല്‍സരങ്ങളില്‍ ആരാധകരുടെ ശ്രദ്ധ ഈ സുന്ദരിയിലും പതിഞ്ഞു. ഭാവിയില്‍ വലിയ സ്ഥാനങ്ങളില്‍ ലക്ഷ്മി എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

Related Articles

Back to top button