Cricket

തീപ്പൊരിയായി അര്‍ജുന്‍ തെണ്ടുല്‍ക്കര്‍!! ഹൈദരാബാദിനെ എറിഞ്ഞൊടിച്ചു!!

സയദ് മുഷ്താഖ് അലി ട്രോഫിയില്‍ തീപ്പൊരി ബൗളിംഗുമായി സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍. ഇടംകൈയന്‍ പേസറായ അര്‍ജുന്‍ ഗോവയ്ക്കു വേണ്ടിയാണ് ഇത്തവണ കളത്തിലിറങ്ങിയത്. ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ ന്യൂബോളെടുത്ത അര്‍ജുന്‍ 4 ഓവറില്‍ വെറും 10 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് പിഴുതത്.

മറ്റ് ബൗളര്‍മാരെല്ലാം നല്ലരീതിയില്‍ പ്രഹരം ഏറ്റുവാങ്ങിയപ്പോഴാണ് അര്‍ജുന്റെ പ്രകടനമെന്നത് ശ്രദ്ധേയമാണ്. സൂപ്പര്‍ താരം തിലക് വര്‍മ (62), രാഹുല്‍ ബുധി (8), പ്രതീക് റെഡ്ഡി (3), രവി തേജ (3) എന്നിവരാണ് അര്‍ജുന്റെ മുന്നില്‍ വീണത്. ഈ സീസണിലാണ് അര്‍ജുന്‍ മുംബൈ വിട്ട് ഗോവയ്ക്കു വേണ്ടി കളിക്കാന്‍ എത്തിയത്.

ഇരുപത്തിമൂന്നുകാരനായ അര്‍ജുന്‍ കഴിഞ്ഞ മല്‍സരത്തിലും മികച്ച പ്രകടനം നടത്തിയിരുന്നു. ത്രിപുരയ്‌ക്കെതിരേ മൂന്നോവറില്‍ വെറും 20 റണ്‍സാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും കിട്ടിയില്ല. സച്ചിന്റെ മകനായതു കൊണ്ട് പലപ്പോഴും അനര്‍ഹമായ പരിഗണന അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ക്ക് കിട്ടുന്നുവെന്ന പരാതി പലപ്പോഴും ഉയര്‍ന്നിരുന്നു. ഇത്തരം ആക്ഷേപങ്ങളെ മറികടക്കാന്‍ ഈ പ്രകടനങ്ങള്‍ താരത്തിന് സഹായകരമാകും.

Related Articles

Back to top button