Cricket

കളിക്കുന്നത് യുഎഇയ്ക്ക്, ജനിച്ചത് ചെന്നൈയില്‍; ലോകകപ്പിലെ ഹാട്രിക്ക് നേട്ടക്കാരന്‍ കാര്‍ത്തിക് മെയ്യപ്പന്റെ കഥ!

ശ്രീലങ്കയ്‌ക്കെതിരേ ഹാട്രിക് നേടിയതോടെ കാര്‍ത്തിക് മെയ്യപ്പന്‍ എന്ന യുഎഇ ലെഗ് സ്പിന്നര്‍ ഒരു റിക്കാര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുന്നു. ലോകകപ്പില്‍ യുഎഇയ്ക്കായി ഹാട്രിക് നേടുന്ന ആദ്യ താരമെന്ന അപൂര്‍വ നേട്ടമാണ് ഈ 22 കാരന്‍ സ്വന്തമാക്കിയത്. യുഎഇ താരമാണെങ്കിലും കാര്‍ത്തിക് ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതുമെല്ലാം ചെന്നൈയിലാണ്.

പടിപടിയായി വിവിധ പ്രായത്തിലുള്ള ടീമുകളിലുടെ കളിച്ചു വളര്‍ന്നാണ് കാര്‍ത്തിക് സീനിയര്‍ ടീമിലെത്തുന്നത്. അണ്ടര്‍ 19 ലോകകപ്പുകളില്‍ അടക്കം മികച്ച പ്രകടനം നടത്തിയതിന്റെ പിന്‍ബലത്തിലാണ് താരത്തെ കോച്ച് റോബിന്‍ സിംഗ് ടീമില്‍ എത്തിക്കുന്നത്. മധ്യ ഓവറുകളില്‍ റണ്‍നിരക്ക് കുറയ്ക്കാനും വിക്കറ്റെടുക്കാനും ശേഷിയുള്ള താരമാണ് ഈ യുവബൗളര്‍.

ശ്രീലങ്ക വന്‍ സ്‌കോറിലേക്ക് നീങ്ങുന്നുവെന്ന് തോന്നിച്ച സമയത്താണ് മെയ്യപ്പന്‍ ഹാട്രിക്കിലൂടെ ലങ്കയെ പിടിച്ചു കെട്ടുന്നത്. 14 ഓവറില്‍ രണ്ട് വിക്കറ്റിന് 117 റണ്‍സെന്ന നിലയിലായിരുന്നു ലങ്ക അപ്പോള്‍. ബനുക രാജപക്‌സെ (5), ചരിത അസ്‌ലെങ്ക (പൂജ്യം), ഷനക (പൂജ്യം) എന്നിവരാണ് മെയ്യപ്പന്റെ മുന്നില്‍ വീണത്.

മലയാളിയായ സിപി റിസ്വാനാണ് യുഎഇയെ നയിക്കുന്നത്. കൂട്ടത്തില്‍ മറ്റൊരു മലയാളി ബാസില്‍ ഹമീദും ഉണ്ട്. വൃഥ്വി അരവിന്ദ്, ആര്യന്‍ ലര്‍ക്ക തുടങ്ങി ഇന്ത്യന്‍ വംശജരും പാക് വംശജരും അടങ്ങുന്നതാണ് യുഎഇയുടെ ദേശീയ ടീം.

Related Articles

Back to top button