CricketTop Stories

പത്താമനെ കൂട്ടുപിടിച്ച് ജോഷ്വായുടെ വണ്ടര്‍ സെഞ്ചുറി!

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ്വ ഡിസില്‍വയുടെ സെഞ്ചുറിക്ക് ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി. ഒന്‍പതാം വിക്കറ്റായി കെമര്‍ റോച്ച് പുറത്താകുമ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 245 റണ്‍സ്. അപ്പോള്‍ ജോഷ്വയുടെ വ്യക്തിഗത സ്‌കോര്‍ വെറും 65 റണ്‍സ് മാത്രം. എന്നാല്‍ പിന്നീടങ്ങോട്ട് ഒരു പടയോട്ടമാണ് കണ്ടത്.

ജെയ്ഡന്‍ സീലെഴ്‌സിനെ ഒപ്പം ചേര്‍ത്ത് ജോഷ്വ ഇംഗ്ലീഷ് ബൗളര്‍മാരെ പരീക്ഷിച്ചു. ഒടുവില്‍ 255 പന്തില്‍ ജോഷ്വയുടെ കന്നി സെഞ്ചുറിയും പിറന്നു. 26 ഓവറാണ് ഇരുവരും പത്താംവിക്കറ്റില്‍ ക്രീസില്‍ നിന്നത്. സീലേഴ്‌സിനെ പുറത്താക്കി ജോ റൂട്ടാണ് ഇംഗ്ലണ്ടിന് ആശ്വാസം പകര്‍ന്നത്. വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് 297 റണ്‍സില്‍ അവസാനിച്ചു.

ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 204 റണ്‍സിന് പുറത്തായിരുന്നു. 93 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍ സാക് ക്രാവ്‌ലിയെ (8) തുടക്കത്തിലേ നഷ്ടമായി. സീലേഴ്‌സിനാണ് വിക്കറ്റ്.

Related Articles

Leave a Reply

Back to top button