Cricket

എറിഞ്ഞത് 3 ഓവര്‍, കിട്ടിയത് 4 വിക്കറ്റ്!! 5 സംപൂജ്യരും; താരമായി മുംബൈ ഇന്ത്യന്‍സ് ബൗളര്‍!!

സയദ് മുഷ്താഖ് അലി ട്രോഫിയില്‍ മണിപ്പൂരിനെതിരേ തകര്‍പ്പന്‍ ബൗളിംഗുമായി പഞ്ചാബ് ബൗളര്‍ മായങ്ക് മാര്‍ക്കണ്ഡെ. മണിപ്പൂര്‍ വെറും 40 റണ്‍സിന് പുറത്തായ മല്‍സരത്തില്‍ അവരെ തകര്‍ത്തു വിട്ടത് ഈ മുംബൈ ഇന്ത്യന്‍സ് ബൗളറാണ്. 3.1 ഓവറില്‍ വെറും 4 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളാണ് മായങ്ക് വീഴ്ത്തിയത്. മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളില്‍ ഒന്നാണിത്.

ആദ്യം ബാറ്റുചെയ്ത മണിപ്പൂര്‍ നിരയില്‍ അഞ്ചുപേര്‍ പൂജ്യത്തിന് പുറത്തായി. ഒരാള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. മണിപ്പൂര്‍ നേടിയ 40 ല്‍ 25 റണ്‍സും റെക്‌സ് സിംഗ് എന്ന ബാറ്ററുടെ സംഭാവനയാണ്. ബാക്കിയുള്ള പത്തുപേരും എക്‌സ്ട്രാസ് സംഭാവനയും ചേര്‍ന്ന് എടുത്തത് 15 റണ്‍സാണ്. മണിപ്പൂരിന്റെ ഏറ്റവും മോശം പ്രകടനങ്ങളില്‍ ഒന്നാണിത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ക്രിക്കറ്റില്‍ പിന്നിലേക്കാണ്. അസം മാത്രമാണ് ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്ന ടീമുകളിലൊന്ന്. ബാക്കി ടീമുകളെല്ലാം ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു തുടങ്ങിയതേയുള്ളൂ.

Related Articles

Back to top button