CricketTop Stories

ഞെട്ടിച്ച് 17കാരന്‍ ഏദന്‍ ആപ്പിള്‍!! കേരള സുനാമിയില്‍ മേഘാലയ തവിടുപൊടി

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് മികച്ച തുടക്കം. എലീറ്റ് ഗ്രൂപ്പ് എയിലെ മത്സരത്തില്‍ മേഘാലയയെ ഒന്നാം ഇന്നിങ്സില്‍ കേരളം 148 റണ്‍സിന് പുറത്താക്കി.

കേരളത്തിനായി അരങ്ങേറ്റ മത്സരം കളിച്ച ഏദന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റും മനു കൃഷ്ണന്‍ മൂന്നു വിക്കറ്റും വീഴ്ത്തി. നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ വെറ്ററന്‍ പേസര്‍ എസ് ശ്രീശാന്ത് രണ്ട് വിക്കറ്റുമെടുത്തു. ഒരു വിക്കറ്റ് ബേസില്‍ തമ്പിക്കാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മേഘാലയ്ക്ക് പുനീത് ബിഷ്ടിന്റെ അര്‍ധ സെഞ്ചുറിയാണ് കരുത്തായത്. 90 പന്തില്‍ 19 ഫോറിന്റെ അകമ്പടിയോടെ പുനീത് അടിച്ചെടുത്തത് 93 റണ്‍സാണ്. പുനീതിന് പുറമേ രണ്ടക്കം കണ്ടത് 26 റണ്‍സെടുത്ത കിഷന്‍ ലിങ്ദോയും 15 റണ്‍സെടുത്ത ചിരാഗ് ഖുരാനയും മാത്രമാണ്.

Related Articles

Leave a Reply

Back to top button