Cricket

ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വീണ്ടും ട്വിസ്റ്റ് !! പട്ടികയില്‍ മൂന്നാമനായി വിദേശ പരിശീലകനും

ട്വന്റി20 ലോകകപ്പ് വിജയത്തോടെ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് ആരെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. രണ്ട് പേരുകളാണ് അന്തിമമായി പട്ടികയിലുള്ളതെന്നാണ് മുമ്പ് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞത്.

മുന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററുമായ ഗൗതം ഗംഭീറാണ് പ്രഥമ പരിഗണനയിലുള്ള ഒരാള്‍. മറ്റൊരാള്‍ ഡബ്ല്യുവി രാമനാണെന്നുമായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

ഇവര്‍ക്കൊപ്പം ഒരു വിദേശ കോച്ചിന്റെ പേരും അന്തിമ പട്ടികയിലുള്ളതായി വിവരമുണ്ട്. വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ പരമ്പരയ്ക്ക് പുതിയ പരിശീലകനു കീഴിലായിരിക്കും ഇന്ത്യ കളിക്കാനിറങ്ങുക എന്നാണ് സൂചനകള്‍.

അതേസമയം സിംബാബ്വെ പര്യടനത്തിനുള്ള ടീമിനൊപ്പം വിവിഎസ് ലക്ഷ്മണ്‍ ആയിരിക്കും താത്കാലിക പരിശീലകനായി പോകുക. വരാനിരിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ നേടുകയാണ് ടീമിന്റെ മുന്നിലെ സുപ്രധാന ലക്ഷ്യങ്ങളെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button