Cricket

നാവിയോ വെറ്ററന്‍സ് ലീഗ്: ആവേശപ്പോരാട്ടത്തില്‍ ജെകെ മലബാര്‍ ടൈഗേഴ്‌സിന് കിരീടം

കേരള ക്രിക്കറ്റിലെ മുന്‍കാല താരങ്ങളുടെ പോരാട്ടത്തിന് വേദിയായ നാവിയോ കേരള വെറ്ററന്‍സ് പ്രീമിയര്‍ ലീഗിന് ആവേശകരമായ പര്യവസാനം. ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ മലബാര്‍ വാരിയേഴ്‌സിനെ വീഴ്ത്തി ജെകെ മലബാര്‍ ടൈഗേഴ്‌സ് കിരീടം ചൂടി. മലബാര്‍ വാരിയേഴ്‌സ് ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം 7 പന്ത് ബാക്കി നില്‍ക്കേ ജെകെ മലബാര്‍ ടൈഗേഴ്‌സ് മറികടന്നു. സ്‌കോര്‍: മലബാര്‍ ടൈഗേഴ്‌സ് 128- (15), ജെകെ മലബാര്‍ വാരിയേഴ്‌സ് 130-4 (13.5) 31 പന്തില്‍ 51 റണ്‍സെടുത്ത എ.വി. ആരുണ്‍ ആണ് കളിയിലെ താരം.

നാവിയോ വെറ്ററന്‍സ് പ്രീമിയര്‍ ലീഗിന്റെ ഒന്‍പതാം എഡിഷനാണ് ആലപ്പുഴ വേദിയായത്. വെറ്ററന്‍സ് താരങ്ങള്‍ അണിനിരക്കുന്ന ഏക ടൂര്‍ണമെന്റെന്ന ഖ്യാതിയും വിപിഎല്ലിനാണ്. ആറു ടീമുകളാണ് ഇത്തവണത്തെ ലീഗില്‍ പങ്കെടുത്തത്. അബ്‌സല്യൂട്ട് സോബേഴ്‌സ്, ട്രാവന്‍കൂര്‍ പാന്തേഴ്‌സ്, ജെകെ മലബാര്‍ ടൈഗേഴ്‌സ്, മലബാര്‍ വാരിയേഴ്‌സ്, കൊച്ചി റോയല്‍സ്, ഡ്യൂക്ക്‌സ് ഓഫ് കേരള ടീമുകളായിരുന്നു കിരീടത്തിനായി ഏറ്റുമുട്ടിയത്.

കേരളത്തിനായി നിരവധി മത്സരങ്ങള്‍ കളിച്ച ഇതിഹാസ താരങ്ങളായ കെ.എന്‍. അനന്തപത്മനാഭന്‍, നാരായണന്‍കുട്ടി, അജയ് കുടുവ, ശ്രീകുമാര്‍ നായര്‍, ടിനു യോഹന്നാന്‍, കെ. ജയറാം, എസ്. രമേഷ്, ജെ.കെ. മഹീന്ദ്ര, ജി. ജയകുമാര്‍, ജയേഷ് ജോര്‍ജ് തുടങ്ങിയവര്‍ വിവിധ ടീമുകളിലായി കളിച്ചു. അബ്‌സല്യൂട്ട് സോബേഴ്‌സും മലബാര്‍ ടൈഗേഴ്‌സും തമ്മിലായിരുന്നു ആദ്യ സെമി. 15 ഓവറില്‍ 108 റണ്‍സെടുത്ത സോബേഴ്‌സ് ടീമിനെതിരേ ജെകെ മലബാര്‍ ടൈഗേഴ്‌സ് 12.1 ഒവാറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. 38 പന്തില്‍ 60 റണ്‍സെടുത്ത കെ.പി. ഹരികൃഷ്ണനായിരുന്നു കളിയിലെ താരം.

Related Articles

Leave a Reply

Back to top button