Cricket

ഇത് അഭിനയമാണെങ്കില്‍ അവന് ഓസ്‌കര്‍ നല്‍കണം !! അഫ്ഗാന്‍ താരം ഗുല്‍ബാദിന്റെ പരിക്ക് അഭിനയം കലക്കിയെന്ന് ആരാധകര്‍

ട്വന്റി20 ലോകകപ്പില്‍ ഏറെ നാടകീയ സംഭവത്തിനു ശേഷമാണ് ബംഗ്ലാദേശിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ ട്വന്റി20 ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുത്.

മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തില്‍ മഴ നിയമപ്രകാരം എട്ടു റണ്‍സിനാണ് അഫ്ഗാന്‍ ബംഗ്ലാദേശിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ അഞ്ചു വിക്കറ്റിന് 115 റണ്‍സാണെടുത്തത്. മഴയെത്തുടര്‍ന്ന് വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി പുനര്‍നിര്‍ണയിച്ചെങ്കിലും 17.5 ഓവറില്‍ 105ന് ബംഗ്ലാദേശ് ഓള്‍ഔട്ട’് ആവുകയായിരുന്നു.

12.1 ഓവറില്‍ മത്സരം ജയിച്ചിരുന്നെങ്കില്‍ ബംഗ്ലാദേശിനും സെമിയില്‍ കടക്കാമായിരുന്നു. ഇതില്‍ കൂടുതല്‍ ഓവറുകളില്‍ ജയിക്കുകയായിരുെന്നങ്കില്‍ ഓസ്‌ട്രേലിയ സെമിയില്‍ കടക്കുമായിരുന്നു.

എന്നാല്‍ ബംഗ്ലാദേശിനേയും മഴയേയും കൂടെ ഓസ്ട്രേലിയയേയും തോല്‍പ്പിച്ച് അഫ്ഗാന്‍ സെമിയിലേക്ക് മുന്നേറി. ഇതിനിടെ രസകരമായ സംഭവം നടന്നു.

ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നതിനിടെ 11.4 ഓവറിനിടെ വീണ്ടും മഴയെത്തി. മത്സരം മഴ മുടക്കിയാല്‍ അഫ്ഗാന്‍ ജയിക്കു സാഹചര്യമാണ് ഉണ്ടായിരുന്നത്.

എന്നാല്‍ ആ സമയത്ത് ബംഗ്ലാദേശിനും ജയിക്കാമെന്നുള്ള ആത്മവിശ്വാസമുണ്ടായിരുന്നു. ഇതിനിടെ അഫ്ഗാന്‍ കോച്ച് ജോനാതന്‍ ട്രോട്ട’് മത്സരം പതുക്കെ ആക്കാന്‍ ഗ്രൗണ്ടിന് പുറത്തുനിന്ന് നിര്‍ദേശിക്കുകയായിരുന്നു.

മഴ തടസപ്പെടുത്തിയാല്‍ ജയിക്കാമെന്നുള്ള തന്ത്രത്തിന്റെ ഭാഗമായി ആയിരുന്നു ഇത്. നിര്‍ദേശം കേട്ടയുടനെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗുല്‍ബാദിന്‍ നയ്ബ് പേശീ വലിവെന്നും പറഞ്ഞ് ഗ്രൗണ്ടില്‍ കിടന്നു.

അതൊരു അഭിനയമായിരുന്നുവൊണ് ക്രിക്കറ്റ് ആരാധകരുടെ വാദം. പിന്നീട് അഫ്ഗാന്‍ ചരിത്ര വിജയം സ്വന്തമാക്കിയപ്പോള്‍ നയ്ബ് വേഗത്തില്‍ ഓടുന്നതും കാണാമായിരുന്നു.


കിംഗ്സ്റ്റണിലെ അര്‍ണോസ് വെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനായി കഴിഞ്ഞ കളിയ്ക്കു സമാനമായുള്ള തുടക്കമാണ് ഓപ്പണര്‍മാരായ ഇബ്രാഹിം സദ്രാനും റഹ്‌മാനുള്ള ഗുര്‍ബാസും ചേര്‍ന്ന് നല്‍കിയത്.

ശ്രദ്ധയോടെ കളിച്ച ഇരുവരും ചേര്‍ന്ന് 10.4 ഓവറില്‍ ഓപ്പണിംഗ് വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇബ്രാഹി സദ്രാന്‍(29 പന്തില്‍ 18) പുറത്തായതിനു ശേഷം വന്ന അസ്മത്തുള്ള ഒമര്‍സായി 12 പന്തില്‍ 10 റണ്‍സുമായി പുറത്തായി. 17-ാം ഓവറിലെ ആദ്യ പന്തില്‍ ഗുര്‍ബാസ് പുറത്തായപ്പോള്‍ അഫ്ഗാന്റെ സ്‌കോര്‍കാര്‍ഡില്‍ 88 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. 55 പന്തില്‍ മൂന്നു ഫോറും ഒരു സിക്സും സഹിതം 43 റണ്‍സാണ് ഗുര്‍ബാസ് നേടിയത്.

ഗുല്‍ബാദിന്‍ നയ്ബ്(4), മുഹമ്മദ് നബി(1) എന്നിവര്‍ക്ക് കാര്യമായൊരുന്നും ചെയ്യാനായില്ല. അവസാന ഓവറില്‍ ക്യാപ്റ്റന്‍ റഷീദ് ഖാന്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് അഫ്ഗാന്‍ സ്‌കോര്‍ 115ല്‍ എത്തിച്ചത്. 10 പന്തില്‍ മൂന്ന് സിക്സുകള്‍ സഹിതം പുറത്താവാതെ 19 റണ്‍സാണ് റഷീദ് നേടിയത്. ഏഴു റണ്‍മായി കരിം ജന്നത്തും പുറത്താവാതെ നിന്നു.


ബംഗ്ലാദേശിനായി റിഷാദ് ഹുസൈന്‍ മൂന്നും മുസ്താഫിസുര്‍, ടസ്‌കിന്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

12.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നാല്‍ സെമിയില്‍ പ്രവേശിക്കാമെന്നതിനാല്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനാണ് ബംഗ്ലാദേശ് ശ്രമിച്ചത്.

എന്നാല്‍ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ തന്‍സിദ് ഹസനെ(0) വിക്കറ്റിനു മുമ്പില്‍ കുരുക്കി ഫസല്‍ഹഖ് ഫറൂഖി ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.

ഓപ്പണര്‍ ലിട്ടണ്‍ ദാസ് ഒരറ്റത്ത് ഉറച്ചു നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞു കൊണ്ടിരുന്നത് അവര്‍ക്ക് തിരിച്ചടിയായി.

3.2 ഓവറില്‍ 31 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ തടസ്സമായി മഴയെത്തി. കളി പുനരാരംഭിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ പത്തോവറില്‍ 77ന് അഞ്ച് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. സെമിയില്‍ യോഗ്യത നേടാന്‍ ആ സമയത്ത് വേണ്ടിയിരുന്നത് 2.1 ഓവറില്‍ 39 റണ്‍സായിരുന്നു. എന്നാല്‍ ആ ലക്ഷ്യം ഏറെക്കുറെ അസാധ്യമായിരുന്നുവെങ്കിലും ബംഗ്ലാദേശ് ജയിക്കുമെന്ന നില വന്നതോടെ ഓസ്ട്രേലിയന്‍ ക്യാമ്പ് പ്രതീക്ഷയിലായി.

എന്നാല്‍ ടീം സ്‌കോര്‍ 80ല്‍ നില്‍ക്കെ തുടരെത്തുടരെയുള്ള രണ്ടു പന്തുകളില്‍ മഹമ്മദുള്ളയെയും റിഷാദ് ഹുസൈനെയും പുറത്താക്കി റഷീദ് ഖാന്‍ അഫ്ഗാനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.

12-ാം ഓവറിനിടയ്ക്ക് വീണ്ടും മഴയെത്തിയതോടെ കളി 19 ഓവറാക്കി ചുരുക്കുകയും വിജയലക്ഷ്യം 114 ആയി പുനര്‍നിര്‍ണയിക്കുകയും ചെയ്തു.

ടീം സ്‌കോര്‍ 92ല്‍ നില്‍ക്കുമ്പോള്‍ തന്‍സിം ഹസന്‍ സാകിബിനെ ഗുല്‍ബാദിന് നയ്ബ് പുറത്താക്കിയതോടെ 92ന് എട്ട് എന്ന നിലയിലായി ബംഗ്ലാദേശ്.

അവസാനം ഒമ്പതു പന്തില്‍ ഒമ്പതു റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ ടസ്‌കിന്‍ അഹമ്മദിനെയും മുസ്താഫിസുര്‍ റഹ്‌മാനെയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി നവീന്‍ ഉള്‍ഹഖ് അഫ്ഗാനിസ്ഥാന് സ്വപ്ന വിജയം നേടിക്കൊടുക്കുകയായിരുന്നു.

54 റണ്‍സുമായി ഒരറ്റത്ത് ഇതെല്ലാം കണ്ടു നില്‍ക്കാനേ ഓപ്പണറായി ഇറങ്ങിയ ലിട്ടണ്‍ ദാസിനു കഴിഞ്ഞുള്ളൂ. ലിട്ടണ്‍ ദാസ് ഒറ്റയ്ക്ക് 54 റണ്‍സ് നേടിയപ്പോള്‍ ബാക്കി പത്തുപേരും ചേര്‍ന്ന് നേടിയത് വെറും 51 റണ്‍സാണ്.

ഒരു പക്ഷെ ലിട്ടണ്‍ ദാസിന് സ്ട്രൈക്ക് ലഭിച്ചിരുന്നെങ്കില്‍ കളി മാറാനും സാധ്യതയുണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനായി റഷീദ് ഖാന്‍, നവീന്‍ ഉള്‍ഹഖ് എന്നിവര്‍ നാലു വിക്കറ്റ് വീതം വീഴ്ത്തി. നിര്‍ണായക വിക്കറ്റുകളുമായി ബംഗ്ലാദേശിനെ തകര്‍ത്ത നവീന്‍ ഉള്‍ ഹഖാണ് കല്‍യിലെ താരം.

ആദ്യമായാണ് ഒരു ഐസിസി ടൂര്‍ണമെന്റില്‍ അഫ്ഗാന്‍ സെമിയില്‍ പ്രവേശിക്കുന്നത്. ദക്ഷിണാഫ്രിക്കയാണ് സെമിയില്‍ അഫ്ഗാന്റെ എതിരാളികള്‍. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ജൂണ്‍ 27നാണ് സെമി ഫൈനല്‍.

Related Articles

Back to top button