Cricket

പാക്കിസ്ഥാന് എതിര്‍ വരുമ്പോള്‍ വിരാട് വേറെ മനുഷ്യന്‍! കണക്കുകള്‍ നോക്കൂ!!

പാക്കിസ്ഥാനെതിരേ ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങൡ വമ്പന്‍ വിരാട് കോഹ്ലി തന്നെ. ട്വന്റി-20 ലോകകപ്പുകളില്‍ ഇതുവരെ പാക്കിസ്ഥാനെതിരേ വിരാട് നടത്തിയ പ്രകടനങ്ങള്‍ തന്നെ അതു അടിവരയിടും. മറ്റൊരു അവിസ്മരണീയ ഇന്നിംഗ്‌സുമായി മെല്‍ബണില്‍ നിറഞ്ഞ വിരാട് ചരിത്രത്തിലേക്ക് കൂടിയാണ് കയറുന്നത്.

വിരാട് പാക്കിസ്ഥാനെതിരേ നടത്തിയ പ്രകടനങ്ങള്‍ നോക്കിയാല്‍ മതി ആ വിസ്മയത്തിന്റെ മാറ്ററിയാന്‍. ഇതുവരെ പാക്കിസ്ഥാനെതിരേ ലോകകപ്പില്‍ കളിച്ചത് 5 ഇന്നിംഗ്‌സുകള്‍. അതില്‍ നാലിലും അര്‍ധസെഞ്ചുറി. അതില്‍ തന്നെ നാലിലും കോഹ്ലിയെ പുറത്താക്കാന്‍ പാക്കിസ്ഥാന് സാധിച്ചിട്ടു പോലുമില്ല.

ലോകകപ്പില്‍ പാക് പടയ്‌ക്കെതിരേ വിരാടിന്റെ പ്രകടനങ്ങള്‍ ഇങ്ങനെ- 78*(61) 2012, 36*(32) 2014, 55*(37) 2016, 57(49) 2021, 82*(53) 2022. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ട്വന്റി-20 ഇന്നിംഗ്‌സെന്നാണ് രോഹിത് ശര്‍മ കോഹ്ലിയുടെ പ്രകടനത്തെ വിശേഷിപ്പിച്ചത്. മല്‍സരശേഷം രോഹിത് ഓടിവന്ന് വിരാടിനെ കെട്ടിപ്പിടിച്ച് തോളിലേറ്റിയത് ഇരു താരങ്ങളും തമ്മില്‍ കളത്തിലുള്ള ഹൃദയബന്ധത്തിന്റെ നേര്‍ക്കാഴ്ച്ച കൂടിയായി.

Related Articles

Back to top button