Cricket

ട്വന്റി20 ലോകകപ്പിനു നേരെ ഭീകരാക്രമണ ഭീഷണിയുമായി പാക് ഭീകര സംഘടന; വെളിപ്പെടുത്തലുമായി ട്രിനിഡാഡ് പ്രധാനമന്ത്രി

അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വടക്കന്‍ പാക്കിസ്ഥാനിലെ ഒരു ഭീകര സംഘടനയില്‍നിന്നാണ് ഭീഷണി ഉയര്‍ന്നുവന്നിട്ടുള്ളത്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ പ്രധാനമന്ത്രി കീത്ത് റൗലിയാണ് ഭീഷണികളെക്കുറിച്ച് തുറന്നു പറഞ്ഞത്.

ഭീഷണികളെക്കുറിച്ച് തുറന്നുപറയുകയും കര്‍ശനമായ സുരക്ഷാ നടപടികളും കളിക്കാരുടെയും കാണികളുടെയും സുരക്ഷ ഒരുപോലെ ഉറപ്പാക്കാനുള്ള ശ്രമവും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

”അനുയോജ്യമായ പദ്ധതികള്‍ നിലവിലുണ്ടെന്ന് ഉറപ്പാക്കാന്‍ ഐസിസി ആതിഥേയ രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നയുടനെ ഞങ്ങള്‍ അധികാരികളുമായി സംസാരിച്ചു.

”ഏത് അപകടസാധ്യതയും നേരിടാന്‍ സമഗ്രമായ സുരക്ഷാ പദ്ധതി നിലവിലുണ്ടെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് എല്ലാവര്‍ക്കും ഉറപ്പ് നല്‍കി’ ഒരു ഐസിസി ഉദ്യോഗസ്ഥന്‍ എന്‍ഡിടിവി സ്പോര്‍ട്സിനോട് പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിലെ ആന്റിഗ്വ, ബര്‍ബുഡ, ഗയാന, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. അമേരിക്കയില്‍ ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ടെക്‌സസ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

ഫൈനല്‍ ബാര്‍ബഡോസിലും സെമി ഫൈനല്‍ ട്രിനിഡാഡിലും ഗയാനയിലും നടക്കും. നിലവില്‍, യുഎസ്എയിലെ വേദികള്‍ക്ക് ഭീഷണികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂണ്‍ ഒമ്പതിനാണ് ഏവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.

Related Articles

Back to top button