CricketTop Stories

എറിഞ്ഞൊതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍; മറുപടിയില്ലാതെ പാക്കിസ്ഥാന്‍

ഏഷ്യാകപ്പിലെ ആവേശ പോരാട്ടത്തിന്റെ ആദ്യ പകുതി ഇന്ത്യയ്ക്ക് സ്വന്തം. ഇന്ത്യന്‍ ബൗളര്‍മാരുടെ മികവിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പാക് ബാറ്റിംഗ് നിരയ്ക്ക് സാധിച്ചില്ല. വെറും 147 റണ്‍സെടുക്കാനേ പാക്കിസ്ഥാനായുള്ളൂ. നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും മൂന്നു വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയുമാണ് പാക് നിരയെ തകര്‍ത്തത്.

പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ അര്‍ഷദീപ് സിങ് പിടിച്ചാണ് ബാബര്‍ മടങ്ങിയത്. അതേസമയം അപകടകാരിയായി തോന്നിച്ച ഫഖറിനെ യുവ പേസര്‍ ആവേശ് ഖാന്‍ വിക്കറ്റിനു പിന്നില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ ഗ്ലൗസില്‍ എത്തിക്കുകയായിരുന്നു.

മൂന്നാം നമ്പറിലെത്തിയ ഫഖര്‍ സമാന്‍ പിന്നീട് പുറത്തായി. 6 പന്തുകളില്‍ രണ്ട് ബൗണ്ടറിയടക്കം 10 റണ്‍സെടുത്ത സമാനെ ആവേശ് ഖാന്‍ ദിനേഷ് കാര്‍ത്തികിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്യുന്നതിനു മുന്‍പ് തന്നെ സമാന്‍ പവലിയനിലേക്ക് നടക്കുകയായിരുന്നു.

പവര്‍പ്ലേയിലെ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു വിക്കറ്റ്. ഓവറിലെ മൂന്ന്, നാല് പന്തുകളില്‍ യഥാക്രമം ഒരു സിക്‌സറും ബൗണ്ടറിയുമടിച്ച മുഹമ്മദ് റിസ്വാന്‍ നാലാം പന്തില്‍ സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് സമാനു കൈമാറി. ഓഫ് സ്റ്റമ്പില്‍ വന്ന ഒരു ബൗണ്‍സര്‍ തേര്‍ഡ് മാനിലേക്ക് കളിക്കാന്‍ ശ്രമിച്ച സമാനു പിഴച്ചു. എഡ്ജായ പന്ത് ദിനേഷ് കാര്‍ത്തിക് പിടികൂടി.

പന്തിന് ബാറ്റില്‍ ടച്ചില്ലെന്ന ധാരണയില്‍ അപ്പീല്‍ ചെയ്യാതിരുന്ന ഇന്ത്യന്‍ താരങ്ങളെ ഞെട്ടിച്ചാണ് സമാന്‍ പവലിയനിലേക്ക് മടങ്ങിയത്. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താന്‍ 43 റണ്‍സാണ് നേടിയത്.

നേരത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. യുവതാരം റിഷഭ് പന്തിനു പകരം ദിനേഷ് കാര്‍ത്തിക്കിനെ വിക്കറ്റിനു പിന്നില്‍ നിര്‍ത്തിയാണ് ഇന്ത്യ പാകിസ്താനെ നേരിടുന്നത്. വെറ്ററന്‍ പേസര്‍ രവിചന്ദ്രന്‍ അശ്വിനു പകരം പേസര്‍ ആവേശ് ഖാനും ടീമില്‍ ഇടംനേടി.

Related Articles

Leave a Reply

Back to top button