Cricket

ടീം നന്നാകുമെന്ന് തോന്നുന്നില്ല; വിന്‍ഡീസ് കോച്ച് പരിപാടി മതിയാക്കി!

ഐസിസി ട്വന്റി-20 ലോകകപ്പിന്റെ ആദ്യ റൗണ്ട് കടക്കാന്‍ സാധിക്കാതിരുന്നതോടെ വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ് രാജിവച്ചു. ടീമിന്റെ പ്രകടനം ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നും ആരാധകരോട് മാപ്പുപറയുന്നതായും സിമ്മണ്‍സ് വ്യക്തമാക്കി. മുന്‍ വിന്‍ഡീസ് ഓപ്പണര്‍ കൂടിയാണ് സിമ്മണ്‍സ്.

രാജിവച്ചെങ്കിലും ഓസ്‌ട്രേലിയയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലും സിമ്മണ്‍സ് താല്‍ക്കാലിക കോച്ചായി തുടരും. പുതിയ കോച്ചിനെ കണ്ടെത്താന്‍ സമയം എടുക്കുമെന്നതിനാലാണ് ഇതെന്ന് സിമ്മണ്‍സ് കൂട്ടിച്ചേര്‍ത്തു. കോച്ചിംഗ് കരിയറില്‍ മികച്ച ട്രാക്ക് റിക്കാര്‍ഡുള്ള വ്യക്തിയാണ് സിമ്മണ്‍സ്.

ട്വന്റി-20 ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിനോടും അയര്‍ലന്‍ഡിനോടും ദയനീയമായി തോറ്റാണ് വിന്‍ഡീസ് സൂപ്പര്‍ 12ല്‍ എത്താതെ പുറത്തായത്. ആകെ ജയിച്ചത് സിംബാബ്‌വെയോട് മാത്രമാണ്. സൂപ്പര്‍ താരങ്ങളായ ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ ദീര്‍ഘകാലമായും ഹെറ്റ്‌മെയര്‍ ലോകകപ്പിലും കളിക്കാത്തതും ടീമിന് തിരിച്ചടിയായി.

Related Articles

Back to top button