Cricket

അവന്‍ കളിക്കുന്നത് ഓസ്‌ട്രേലിയയ്ക്ക് വേണ്ടിയായിരുന്നുവെങ്കില്‍ പുച്ഛത്തിനു പകരം കൈയ്യടി ലഭിച്ചേനെ!! തുറന്നു പറച്ചിലുമായി പരിശീലകന്‍

ഓസ്‌ട്രേലിയയുടെ പവര്‍ ഹിറ്റിംഗ് കോച്ച് ഷാനന്‍ യംഗ് അടുത്തിടെ ക്രിക്കറ്റിനോട് പാക്കിസ്ഥാനിലെ ജനതയ്ക്കുള്ള അഭിനിവേശത്തെക്കുറിച്ചും കളിക്കാരില്‍ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും തുറന്നു സംസാരിച്ചിരുന്നു.

ഈ അഭിനിവേശം കായികരംഗത്തെ മികച്ചത് ആക്കുന്നു എന്ന് അദ്ദേഹം സമ്മതിച്ചു, എന്നാല്‍ ഇത് പലപ്പോഴും പാകിസ്ഥാനിലെ ബാബര്‍ അസമിനെപ്പോലുള്ള കളിക്കാരെ അനാവശ്യമായ വിമര്‍ശനത്തിലേക്ക് നയിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്വന്റി20 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ പാക്കിസ്ഥാന്‍ തോറ്റു പുറത്തായതിനെത്തുടര്‍ന്ന് നായകന്‍ ബാബര്‍ അസമിനെതിരേ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

പാക്കിസ്ഥാന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ നേരിടുന്ന തുടര്‍ച്ചയായ വിമര്‍ശനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, യംഗ് ചില പ്രതികരണങ്ങളും നടത്തി.

പാകിസ്ഥാനെ അപേക്ഷിച്ച് ഓസ്ട്രേലിയയില്‍ ബാബറിന്റെ നിലവാരമുള്ള ഒരു കളിക്കാരന് കൂടുതല്‍ ബഹുമാനവും മികച്ച പിന്തുണയും ലഭിക്കുമെന്നാണ് യംഗ് പറയുന്നത്.

”ബാബര്‍ അസം കൂള്‍ ക്രിക്കറ്ററാണ്. അവന്‍ ഒരു ലോകോത്തര കളിക്കാരനാണ്. ബാബറിനെ പോലൊരു കളിക്കാരന്‍ ഓസ്ട്രേലിയയില്‍ ഉണ്ടായിരുന്നെങ്കില്‍, വിമര്‍ശിക്കുന്നതിന്റെ പകരം ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമായിരുന്നു. ‘

‘ഓസ്ട്രേലിയയില്‍, ഞങ്ങള്‍ താരങ്ങളെ പിന്തുണയ്ക്കുന്നു, അവര്‍ ലോകോത്തര കളിക്കാരായിരുന്നുവെന്ന് ഞങ്ങള്‍ പറയുന്നു, അവര്‍ വീണ്ടും ലോകോത്തര താരങ്ങളാകും. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍ പാകിസ്ഥാന്‍ ടീമില്‍ ഉള്ളപ്പോള്‍ അവനില്‍ നിന്ന് അവര്‍ ഒരുപാട് പ്രതീക്ഷിക്കും.” മുന്‍ താരം പറഞ്ഞു

തന്റെ പാകിസ്ഥാന്‍ സന്ദര്‍ശനത്തെക്കുറിച്ചും യംഗ് പറഞ്ഞു. മികച്ച താരങ്ങളെയാവും പാക്കിസ്ഥാന്‍ പര്യടനത്തിനായി കൊണ്ടുവരികയെന്നും യംഗ് വ്യക്തമാക്കി.

Related Articles

Back to top button