Cricket

ലാ നിന ലോകകപ്പിനെ നശിപ്പിക്കുമോ? ആശങ്കയില്‍ ക്രിക്കറ്റ് ലോകം!

ഐസിസി ട്വന്റി-20 ലോകകപ്പിന് ഗംഭീര തുടക്കമാണ് ഓസ്‌ട്രേലിയയില്‍ ലഭിച്ചത്. ആദ്യ റൗണ്ടിലെ മല്‍സരങ്ങളെല്ലാം ഒന്നിനൊന്ന് ത്രില്ലറുകളായിട്ടാണ് അവസാനിച്ചത്. ശ്രീലങ്കയും വിന്‍ഡീസുമെല്ലാം അട്ടിമറിക്കപ്പെടുന്നതും കുഞ്ഞന്‍ ടീമുകളുടെ ഉദയവുമെല്ലാം ആദ്യ ആഴ്ച്ചയില്‍ കാഴ്ച്ച വിരുന്നായി.

ട്വന്റി-20 ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റാകും ഓസ്‌ട്രേലിയയില്‍ നടക്കുകയെന്ന പൊതു വിലയിരുത്തലാണ് ക്രിക്കറ്റ് ആരാധകര്‍ക്കുള്ളത്. ബാറ്റിംഗിനെയും ബൗളിംഗിനെയും പിന്തുണയ്ക്കുന്ന പിച്ച്, വലിയ ബൗണ്ടറി എന്നിവയെല്ലാം ത്രില്ലര്‍ മാച്ചുകള്‍ക്ക് വഴിയൊരുക്കുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ക്ക് ആരാധകര്‍ ആശങ്ക പകരുന്നതാണ്.

അടുത്ത രണ്ടാഴ്ച്ച ലാനിന പ്രതിഭാസം മൂലം ഓസ്‌ട്രേലിയയില്‍ വലിയ മഴയ്ക്കും പ്രളയത്തിനും കാരണമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് ഉദ്ഘാടന മല്‍സരം മഴ കൊണ്ടു പോകുമെന്ന് തന്നെയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 122 വര്‍ഷത്തിനിടെ 16 തവണയാണ് ഓസ്‌ട്രേലിയയില്‍ ലാനിന പ്രതിഭാസം സംഭവിച്ചത്. 2016ല്‍ ആയിരുന്നു അവസാനം സംഭവിച്ചത്.

ലാനിന വില്ലനായി എത്തുന്നതോടെ ക്രിക്കറ്റ് ലോകകപ്പ് മൂലം ലഭിക്കേണ്ടിയിരുന്ന 7 മില്യണ്‍ ഡോളര്‍ ഓസ്‌ട്രേലിയയ്ക്ക് നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. മല്‍സരങ്ങള്‍ മഴയില്‍ ഒലിച്ചു പോയാല്‍ ടിവി സംപ്രേക്ഷണം നേടിയവര്‍ക്കും കോടികള്‍ നഷ്ടം വരും. ആരാധകര്‍ക്ക് മികച്ച പോരാട്ടങ്ങള്‍ കാണണമെങ്കില്‍ മഴദൈവങ്ങള്‍ കനിയേണ്ടി വരും.

Related Articles

Back to top button