Cricket

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ ലിറ്റില്‍ മാസ്റ്ററേ!! പ്രവചനം പാളിയതിനെത്തുടര്‍ന്ന് ഗവാസ്‌കറിനെ വാരിയലക്കി ആരാധകര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നാലു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയര്‍ രണ്ടിന് യോഗ്യത നേടിയിരുന്നു.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തതില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ ബംഗളൂരുവിന് എട്ട് വിക്കറ്റിന് 172 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.

വിജയലക്ഷ്യം രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഇതിനു പിന്നാലെ ആരാധകരുടെ ട്രോളുകള്‍ക്ക് പാത്രമായിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

സുനില്‍ ഗാവസ്‌കറിന്റെ പ്രവചനം അമ്പേ പിഴച്ചതാണ് അദ്ദേഹത്തെ ചതിച്ചത്. റോയല്‍ ചലഞ്ചേഴ്സ് അനായാസം മത്സരം വിജയിക്കുമെന്നായിരുന്നു സണ്ണിയുടെ പ്രവചനം.

ആര്‍സിബി നടത്തിയത് അവിശ്വസനീയ തിരിച്ചുവരവാണ്. ഫാഫ് ഡുപ്ലെസിസും വിരാട് കോഹ്ലിയുമെല്ലാം മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്നു. ഐപിഎല്‍ എലിമിനേറ്ററില്‍ ആര്‍സിബി രാജസ്ഥാനെ തോല്‍പ്പിക്കും.

ആര്‍സിബിയ്ക്കു മുമ്പില്‍ രാജസ്ഥാന് പിടിച്ചു നില്‍ക്കാന്‍ ആകില്ലെന്നും മറിച്ച് സംഭവിച്ചാല്‍ താന്‍ അതിശയിക്കുമെന്നുമായിരുന്നു ഗാവസ്‌കറിന്റെ പ്രവചനം.

ശക്തമായ പോരാട്ടത്തിനൊടുവിലാണ് റോയല്‍ ചലഞ്ചേഴ്സ് കീഴടങ്ങിയത്. ഒരു ഘട്ടത്തില്‍ ആറോവറില്‍ 58 റണ്‍സ് വേണമെന്നിരിക്കെ രാജസ്ഥാന്‍ പരാജയം മുമ്പില്‍ കണ്ടിരുന്നു.

എന്നാല്‍ ഷിമ്രോണ്‍ ഹെറ്റ്‌മൈര്‍ ക്രീസിലെത്തിയതോടെ സ്‌കോറിംഗിന്റെ വേഗം കൂടി. 14 പന്തില്‍ 26 റണ്‍സെടുത്ത ഹെറ്റ്‌മൈര്‍ പുറത്തായെങ്കിലും റോവ്മാന്‍ പവല്‍ വമ്പന്‍ അടികളിലൂടെ ടീമിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു.

Related Articles

Back to top button