Cricket

ഇവന്മാരെ ഐപിഎല്ലിനു മാത്രം കൊള്ളാം !! ഇന്ത്യന്‍ ടീമിന്റെ തോല്‍വിയില്‍ വിമര്‍ശനവുമായി ആരാധകര്‍

സിംബാബ് വെയ്‌ക്കെതിരായ അഞ്ചു മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിനു ശേഷം ഇന്ത്യന്‍ ടീമിനു നേരെ വ്യാപകമായ വിമര്‍ശനമാണുയരുന്നത്.

ഐപിഎല്‍ സൂപ്പര്‍സ്റ്റാറുകള്‍ക്ക് വിദേശ പിച്ചില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ആരാധകരുടെ പ്രധാന വിമര്‍ശനം. വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മ്മയുടെയും പ്രാധാന്യം ഇപ്പോഴെങ്കിലും മനസിലായോ എന്നാണ് ഒരു ആരാധകന്റെ ചോദ്യം.


ആദ്യ മത്സരം തോറ്റ് മറ്റുള്ളവരുടെ ശ്രദ്ധ നേടാനും പരമ്പരയില്‍ ശക്തമായി തിരിച്ചുവരാനുമാണ് ഇന്ത്യന്‍ ടീമിന്റെ ശ്രമമെന്നാണ് മറ്റൊരാളുടെ പ്രതികരണം.

ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ മൂന്നിന് 34 എന്ന് തകര്‍ന്നപ്പോള്‍ നിലയുറപ്പിച്ച് കളിച്ച് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ രക്ഷിച്ചെടുത്ത വിരാട് കോഹ്‌ലിയെപ്പോലെ കളിക്കാന്‍ ഇപ്പോള്‍ ടീമില്‍ ആരുമില്ലെന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.

മത്സരത്തില്‍ 13 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 102 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.


അരങ്ങേറ്റക്കാരായ അഭിഷേക് ശര്‍മ(0), റിയാന്‍ പരാഗ്(2) ധ്രുവ് ജൂറല്‍(6) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. സിംബാബ് വെയിലെ വേഗത കുറഞ്ഞ ഔട്ട്ഫീല്‍ഡും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

Related Articles

Back to top button