Cricket

രാജസ്ഥാന്‍ താരങ്ങള്‍ 100 ശതമാനം ഫിറ്റല്ലായിരുന്നു!! ആര്‍സിബിയ്‌ക്കെതിരായ മത്സരത്തിനു ശേഷം പ്രതികരണവുമായി സഞ്ജു

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ എലിമിനേറ്ററില്‍ കളിച്ച രാജസ്ഥാന്‍ റോയല്‍സ് താരങ്ങളില്‍ പലരും 100 ശതമാനം ഫിറ്റല്ലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.

ഐപിഎല്‍ പ്ലേ ഓഫിലെ നിര്‍ണായക മത്സരത്തില്‍ മികച്ച ഫോമിലുള്ള ആര്‍സിബിയെ നാല് വിക്കറ്റിന് വീഴ്ത്തിയ രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരുന്നു.

എന്നാല്‍ മത്സരത്തിനിറങ്ങിയ മിക്ക താരങ്ങളും അസുഖബാധിതരായിരുന്നുവെന്ന്് തുറന്നുപറയുകയാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.

‘ഞങ്ങളില്‍ ചിലര്‍ 100 ശതമാനം ഫിറ്റല്ല. എന്റെ ആരോഗ്യവും അത്ര മെച്ചമല്ല. റോയല്‍സിന്റെ ഡ്രെസിംഗ് റൂമില്‍ ഒരു അസുഖം പടര്‍ന്നുപിടിച്ചിട്ടുണ്ട്. ഒരുപാട് താരങ്ങള്‍ക്ക് ചുമയും മറ്റു രോഗലക്ഷണങ്ങളുമുണ്ട്.

പക്ഷേ ഞങ്ങള്‍ ഇപ്പോള്‍ ഒരു വിജയതാളത്തില്‍ എത്തിയിരിക്കുകയാണ്. ആര്‍സിബിക്കെതിരായ വിജയം രാജസ്ഥാന്‍ താരങ്ങളുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്, മത്സരത്തിലെ നിര്‍ണായക വിജയത്തിന് ശേഷം സംസാരിക്കവേ സഞ്ജു പറഞ്ഞു.

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് രാജസ്ഥാന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ ബാംഗ്ലൂര്‍ എട്ട് വിക്കറ്റിന് 172 റണ്‍സ് എടുത്തു. വിജയലക്ഷ്യം 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.

Related Articles

Back to top button