Cricket

ഇന്ത്യന്‍ ടീമില്‍ ഇടംകണ്ടെത്തുക എളുപ്പമല്ല!! കാരണം സഞ്ജു വെളിപ്പെടുത്തി!

ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു സാംസണിനെ പരിഗണിക്കാത്തതില്‍ ആരാധകര്‍ക്കിടയില്‍ അടുത്തിടെയായി വലിയ പ്രതിഷേധങ്ങള്‍ ആരങ്ങേറിയിരുന്നു. ലോകകപ്പ് ടീമിലേക്ക് പരിഗണന അര്‍ഹിച്ചിട്ടും മറ്റ് ചിലര്‍ക്കായി സഞ്ജുവിനെ തഴഞ്ഞെന്നാണ് ചിലര്‍ ആരോപിക്കുന്നത്. അതേസമയം, ഈ വിലയിരുത്തലുകളോട് യാതൊരു അനുകൂല പ്രതികരണവും സഞ്ജു നടത്തിയതുമില്ല.

ഇപ്പോഴിതാ ഒരു കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു. ഇന്ത്യന്‍ ടീമിലെത്താന്‍ കളിക്കാര്‍ക്കിടയില്‍ നല്ല വാശിയും മല്‍സരവും നിലനില്‍ക്കുന്നുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇങ്ങനെ പറഞ്ഞത്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടണമെങ്കില്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ വലിയ മല്‍സരമാണ് കളിക്കാര്‍ തമ്മില്‍.

ഇത് ആരോഗ്യകരമായ മല്‍സരമാണ്. ടീമില്‍ ഇപ്പോഴുള്ള താരങ്ങള്‍ പോലും ഈ മല്‍സരം നേരിടുന്നുണ്ട്. ടീമിനെ സംബന്ധിച്ച് ഗുണകരമായ കാര്യങ്ങളാണിത്. ഇത്തരമൊരു അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നത് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ടീമില്‍ ഏതു സ്ഥാനത്തു കളിക്കാനും ഞാന്‍ ഒരുക്കമാണ്. നിങ്ങള്‍ക്ക് ഒരിക്കലും ഇക്കാര്യത്തില്‍ വാശിപിടിക്കാനാകില്ല.

ഞാനൊരു ഓപ്പണറാണ്, ആ സ്ഥാനത്തു മാത്രമേ കളിക്കാന്‍ പറ്റുവെന്ന് പറയാനാകില്ല. ടീമില്‍ നിങ്ങള്‍ക്കു മാത്രമായി ഒരു സ്ഥാനമില്ലെന്ന് ഞാന്‍ മനസിലാക്കാറുണ്ട്. എന്റെ സമീപകാല പ്രകടനത്തില്‍ ഞാന്‍ തൃപ്തനാണ്. എങ്കിലും കൂടുതല്‍ മെചപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇന്ത്യ എ ടീമിന്റെ നായകനാണ് സഞ്ജു.

Related Articles

Back to top button