Cricket

ശിവം ദുബെയെ ബൗളിംഗ് പരിശീലിപ്പിച്ച് സൂപ്പര്‍ ബാറ്റര്‍ !! ഇതെന്തു കഥ എന്ന് ആരാധകര്‍

ട്വന്റി20 ലോകകപ്പില്‍ തങ്ങളുടെ ഏക സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ബംഗ്ലാദേശിനെതിരായ മത്സരത്തിനു മുമ്പായി ഇന്ത്യ പരിശീലനത്തിനിറങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ പരിശീലനത്തിന് വിരാട് കോഹ്‌ലി എത്തിയിരുന്നില്ല. ഇന്നത്തെ മത്സരത്തില്‍ കോഹ് ലി കളിച്ചേക്കില്ലെന്നും വിവരമുണ്ട്.

കോഹ് ലി വൈകിയാണ് ടീമിനൊപ്പം ചേര്‍ന്നത്. അതേസമയം നായകന്‍ രോഹിത് ശര്‍മ്മ
ടീമിലെ ബാറ്റിംഗ് ഓള്‍റൗണ്ടറായ ശിവം ദുബെയ്ക്ക് ബൗളിംഗിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത് കൗതുകമായി.

ന്യൂയോര്‍ക്കിലെ കാന്റിയാഗ് പാര്‍ക്കിലെ ഡ്രോപ്പ്-ഇന്‍ പിച്ചില്‍ ഒരു ബോളര്‍ എന്ന നിലയില്‍ താന്‍ ലക്ഷ്യമിടേണ്ട മേഖലകളെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ ദുബെയെ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു.

ഓള്‍റൗണ്ടറായി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദുബെയ്ക്ക് ഐപിഎല്‍ 2024ലെ ഒരേയൊരു മത്സരത്തിലാണ് ബൗളിംഗ് അവസരം ലഭിച്ചത്. ഒരേയൊരു ഓവര്‍ ബൗള്‍ ചെയ്ത താരം ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.


ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്നത്തെ സന്നാഹ മത്സരം നടക്കുന്നത്. രാത്രി 8:00 മണിക്ക് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം തത്സമയം കാണാം. ഡിസ്‌നി ഹോട്ട്സ്റ്റാറിലും സ്ട്രീമിങും ഉണ്ടാകും.

ഇതേ സ്റ്റേഡിയത്തില്‍ വച്ച് ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ഒമ്പതിനാണ് പാക്കിസ്ഥാനെതിരേ നടക്കുന്ന മത്സരവും ഇതേ സ്റ്റേഡിയത്തില്‍ തന്നെയാണ്.

ജൂണ്‍ 12ന് ആതിഥേയരായ യുഎസ്എയുമായും 15ന് കാനഡയുമായുമാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.

Related Articles

Back to top button