Cricket

ദ്രാവിഡിന്റെ മണ്ടന്‍ തന്ത്രങ്ങള്‍ക്ക് ഇരയായി കുല്‍ദീപ്!

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായ ശേഷം ആര്‍ക്കും മനസിലാകാത്ത മോശം തീരുമാനങ്ങളുമായി കളംനിറയുകയാണ് രാഹുല്‍ ദ്രാവിഡ്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ കളിയിലെ താരമായ കുല്‍ദീപ് യാദവിനാണ് രണ്ടാം ടെസ്റ്റില്‍ സ്ഥാനം നഷ്ടമായത്.

22 മാസങ്ങള്‍ക്കു ശേഷം ടെസ്റ്റ് കളിക്കാനെത്തിയ കുല്‍ദീപിന് മാന്‍ ഓഫ് ദി മാച്ചായിട്ട് പോലും അവസരം നല്‍കാതിരുന്നതിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. രണ്ടാം ടെസ്റ്റില്‍ എന്തുകൊണ്ടാണ് കുല്‍ദീപിനെ ഒഴിവാക്കിയതെന്ന കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തതയും വന്നിട്ടില്ല.

താരത്തിന് യാതൊരു വിധ പരിക്കുകളും ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. ടീം തന്ത്രത്തിന്റെ ഭാഗമായിട്ടാണേ്രത കുല്‍ദീപിനെ സൈഡ് ബെഞ്ചിലേക്ക് മാറ്റിയത്. ദ്രാവിഡിന്റെ തീരുമാനം എന്തായാലും ബംഗ്ലാദേശിന് ആശ്വാസമായിട്ടുണ്ട്.

സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ് ധാക്കയിലെ പിച്ച്. ഈ പിച്ചില്‍ കുല്‍ദീപിനെ പോലെ ബാറ്റ്‌സ്മാരെ സമ്മര്‍ദത്തിലാക്കാന്‍ ശേഷിയുള്ളൊരു ബൗളറെ പുറത്തിരുത്തുന്നത് എന്തിനാണെന്ന് മുന്‍കാല താരങ്ങളടക്കം ചോദിക്കുന്നു. അതും ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ചായ താരത്തെ.

ഇന്ത്യന്‍ പരിശീലകനായ ശേഷം ടീമിന്റെ പ്രകടനം താഴേക്കു പോകുന്നതാണ് ദ്രാവിഡിന്റെ കീഴീല്‍ കാണാന്‍ സാധിക്കുന്നത്. രണ്ട് ടീമുകളെ ഒരേ സമയത്തിറക്കാനുള്ള തീരുമാനങ്ങള്‍ക്കു പിന്നില്‍ ദ്രാവിഡിന്റെ കൂടി ഐഡിയ ആണെന്നാണ് വിവരം. രണ്ട് ടീമുകളെ ഇറക്കി തുടങ്ങിയതോടെ ഒരു ടീമും സ്ഥിരത പുലര്‍ത്താത്ത അവസ്ഥയും സംഭവിച്ചു.

ന്യൂസിലന്‍ഡിലും ബംഗ്ലാദേശിലും വരെ പരമ്പരകള്‍ തോറ്റു തുടങ്ങുകയും ചെയ്തു. കോച്ചെന്ന നിലയില്‍ താനൊരു പരാജയമാണെന്ന് രാഹുല്‍ തെളിയിക്കുകയാണെന്നാണ് മുന്‍കാല താരങ്ങള്‍ ഉള്‍പ്പെടെ പറയുന്നത്.

Related Articles

Back to top button