Cricket

ഇന്ത്യന്‍ ഗ്രൂപ്പില്‍ അതി സങ്കീര്‍ണത! ഒരൊറ്റ സ്ഥാനത്തിനായി പാക്കിസ്ഥാനൊപ്പം ആഫ്രിക്കക്കാരും!

ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്ന് ആരൊക്കെ സെമിയില്‍ എത്തുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പാക്കിസ്ഥാനെതിരേ മാത്രമാണ് ഇന്ത്യ കളിച്ചതും ജയിച്ചതുമെങ്കിലും ഇന്ത്യയുടെ സെമി ഏകദേശം ഉറപ്പായ രീതിയിലാണ്. വലിയ അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ഇന്ത്യ തന്നെയാകും. എന്നാല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ആരാകും അവസാന നാലില്‍ എന്ന കാര്യത്തില്‍ ട്വിസ്റ്റുകള്‍ക്ക് സാധ്യതയുണ്ട്.

അപ്രതീക്ഷിത സമനിലയോടെ സിംബാബ്‌വെയ്ക്കും സെമിയിലേക്ക് ചാന്‍സ് തുറന്നു കിട്ടിയിരിക്കുകയാണ്. ഇന്ത്യയെയോ പാക്കിസ്ഥാനെയോ തോല്‍പ്പിക്കാനോ ഈ മല്‍സരങ്ങളിലൊന്ന് മഴയില്‍ ഉപേക്ഷിച്ചാലോ ആഫ്രിക്കക്കാര്‍ക്ക് അവസാന നാലിലേക്ക് സാധ്യത കൂടും. വിവിധ ടീമുകളുടെ സെമി സാധ്യത നേക്കാം.

പാക്കിസ്ഥാന്‍- ഇനിയുള്ള എല്ലാ മല്‍സരങ്ങളും പാക്കിസ്ഥാന് അതിനിര്‍ണായകമാണ്. ഇതില്‍ തന്നെ ദക്ഷിണാഫ്രിക്കയുമായുള്ള മല്‍സരം അവര്‍ നില്‍ക്കണോ പോകണോയെന്ന് തീരുമാനിക്കും. ദക്ഷിണാഫ്രിക്കയോടും തോറ്റാല്‍ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകളത്രയും തീരും. മഴമൂലം ദക്ഷിണാഫ്രിക്കയുമായുള്ള മല്‍സരം ഉപേക്ഷിക്കപ്പെട്ടാലും പാക്കിസ്ഥാന് ദോഷമാകും.

ദക്ഷിണാഫ്രിക്ക- അയല്‍ക്കാരായ സിംബാബ്‌വെയോട് പോയിന്റ് പങ്കുവയ്‌ക്കേണ്ടി വന്നത് അവര്‍ക്ക് തിരിച്ചടിയാണ്. എങ്കിലും ഇനിയും മല്‍സരങ്ങള്‍ മുന്നിലുള്ളതിനാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമല്ല. പാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ സെമിയിലേക്കുള്ള പാതിദൂരം പിന്നിടും. മഴ തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലുള്ള വില്ലന്‍.

സിംബാബ്‌വെ, ബംഗ്ലാദേശ്- ദക്ഷിണാഫ്രിക്കയുമായി ഭാഗ്യത്തിന് കിട്ടിയ ഒരു പോയിന്റ് സിംബാബ്‌വെയ്ക്ക് ഒരു ചെറിയ സാധ്യത തുറന്നു കിട്ടിയിട്ടുണ്ട്. ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുകയും സിംബാബ്‌വെ ബാക്കിയുള്ള നാലില്‍ മൂന്നിലെങ്കിലും ജയിക്കുകയും ചെയ്താല്‍ അവര്‍ക്ക് സെമിയിലെത്താം. നിലവിലുള്ള അവസ്ഥയില്‍ ഇന്ത്യന്‍ ഗ്രൂപ്പില്‍ എന്തു വേണമെങ്കിലും സംഭവിക്കാം.

Related Articles

Back to top button