Cricket

അവന്‍ അത്യന്തം അപകടകാരിയാണ് !! അവനെതിരേ ബൗള്‍ ചെയ്യാന്‍ ഞാന്‍ ഭയക്കുന്നു; ഇന്ത്യന്‍ താരത്തെക്കുറിച്ച് കമ്മിന്‍സ്

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ നാലു വിക്കറ്റുകള്‍ക്ക് കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തിയിരുന്നു.

സണ്‍റൈസേഴ്‌സിന്റെ തട്ടകമായ ഹൈദരാബാദ് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യംബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 19.1 ഓവറില്‍ ആറു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

28 പന്തില്‍ 66 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനമാണ് എസ്ആര്‍എച്ചിന് കരുത്തായത്. അഞ്ച് ഫോറുകളും ആറ് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പറന്നത്.

മത്സരശേഷം അഭിഷേക് ശര്‍മയുടെ മികച്ച പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സംസാരിച്ചു. അഭിഷേക് മികച്ച താരമാണെന്നും അദ്ദേഹത്തിനെതിരെ പന്തറിയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് കമ്മിന്‍സ് പറഞ്ഞത്.

‘സീസണില്‍ ഹോം ഗ്രൗണ്ടില്‍ ഏഴ് മത്സരങ്ങളില്‍ ആറിലും ഞങ്ങള്‍ ജയിച്ചു. ഹൈദരാബാദ് ടീമില്‍ ചേരുന്നതിന് മുമ്പ് എനിക്ക് ഇവിടെയുള്ള ആരെയും അറിയില്ലായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് മികച്ച രീതിയിയിലാണ് കളിച്ചിട്ടുള്ളത്.

അഭിഷേക് ശര്‍മ അതിശയകരവും വളരെ ഭയപ്പെടുത്തുന്ന രീതിയിലുമാണ് കളിക്കുന്നത്. അവനെതിരെ ബോള്‍ ചെയ്യാന്‍ ഞാന്‍ തീരെ ആഗ്രഹിക്കുന്നില്ല.


നിതീഷ് കുമാര്‍ റെഡ്ഡി ഒരു ക്ലാസ്സ് താരമാണ്. അവന്‍ വളരെ പക്വതയോടെയാണ് മത്സരങ്ങളില്‍ കളിക്കുന്നത്. ഞാന്‍ ഇതിനുമുമ്പ് പ്ലേ ഓഫിന്റെ ഭാഗമായിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയതില്‍ വളരെയധികം ആവേശം തോന്നുന്നു.’ കമ്മിന്‍സ് പറഞ്ഞു.

സീസണില്‍ 13 മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 467 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 38.92 ആണ് താരത്തിന്റെ ബാറ്റിംഗ് ശരാശരി. 209.42 സട്രൈക്ക് റേറ്റും താരത്തിനുണ്ട്.

ഈ സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ താരവും അഭിഷേക് ശര്‍മയാണ്. സീസണില്‍ ഇതുവരെ 41 തവണയാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പന്ത് ഗാലറിയിലെത്തിയത്. താരം നേടിയ റണ്‍സില്‍ പകുതിയിലധികവും സിക്‌സിലൂടെയാണെന്ന പ്രത്യേകതയുമുണ്ട്.

മെയ് 21ന് നടക്കുന്ന ആദ്യ ക്വളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ എതിരാളികള്‍. അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് മത്സരം.

Related Articles

Back to top button