Cricket

ആ നീക്കം എന്നെ ഞെട്ടിച്ചു കളഞ്ഞു !! രാജസ്ഥാന്‍ തോല്‍ക്കാന്‍ കാരണം സഞ്ജുവിന്റെ മണ്ടത്തരമെന്ന് മുന്‍ ഓസീസ് താരം

ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് രാജസ്ഥാന്‍ റോയല്‍സ് പുറത്തായത് മലയാളികളുള്‍പ്പെടെയുള്ള ആരാധകരെയാകെ നിരാശരാക്കിയിരുന്നു.

ഇപ്പോഴിതാ തോല്‍വിയില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഹൈദരാബാദിന്റെ മുന്‍ പരിശീലകന്‍ ടോം മൂഡി.

ഷിമ്രോണ്‍ ഹെറ്റ്മയറെ ജുറലിനും അശ്വിനും ശേഷം ഏഴാം നമ്പറില്‍ ഇറക്കിയത് തെറ്റായ തീരുമാനം ആയിരുന്നുവെന്ന് ടോം മൂഡി പറയുന്നു. ജൂറലിന് മുമ്പ് ഷിമ്രോണ്‍ ഹെറ്റ്മെയറെ ബാറ്റിംഗിന് അയക്കാതിരുന്നതാണ് സഞ്ജുവിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരമെന്നും ടോം മൂഡി പറഞ്ഞു.

രണ്ട് ഇടം കൈയന്‍ സ്പിന്നര്‍മാര്‍ രാജസ്ഥാനെ വരിഞ്ഞുമുറുക്കുമ്പോള്‍ ഇടം കൈയനായ ഹെറ്റ്മെയര്‍ക്ക് അത് പ്രതിരോധിക്കാനാവുമായിരുന്നു. അവിടെയാണ് രാജ്സഥാന് മത്സരം കൈവിട്ടത്.

ഹെറ്റ്മെയര്‍ ഇടം കൈയന്‍ സ്പിന്നറുടെ പന്തിലാണ് പുറത്തായതെന്ന് ആളുകള്‍ പറയും. പക്ഷെ അപ്പോഴേക്കും രാജസ്ഥാന്‍ കളി കൈവിട്ടിരുന്നു. ഹെറ്റ്മെയര്‍ പുറത്തായത് ഒരു മികച്ച പന്തിലായിരുന്നുവെന്നും ടോം മൂഡി പറഞ്ഞു.

മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗും സമാനമായ അഭിപ്രായമാണ് പറഞ്ഞത്.”ഇത്രയും വൈകി ഹെറ്റ്മയറിനെ ടീമിലെത്തിക്കാനുള്ള തീരുമാനം അത്ഭുതപ്പെടുത്തി. രണ്ട് ഇടങ്കയ്യന്‍ സ്പിന്നര്‍മാര്‍ ഉണ്ടായിരുന്നതിനാല്‍ ഹെറ്റ്മയറിനെ നേരത്തെ ഇറക്കേണ്ടിയിരുന്നു. ഒരു ഇടങ്കയ്യന്‍ ബാറ്റര്‍ നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ കളി തിരിച്ചുപിടിക്കാന്‍ രാജസ്ഥാന് കഴിയുമായിരുന്നു” സെവാഗ് ക്രിക് ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.

സീസണില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മൊത്തത്തില്‍ പ്രശംസനീയമായിരുന്നുവെങ്കിലും താരത്തിന്റെ ബാറ്റിംഗ് ഓര്‍ഡര്‍ പരീക്ഷണം പലപ്പോഴും വിമര്‍ശനം ക്ഷണിച്ചു വരുത്തി.

ടീം തോറ്റ പല കളികളിലും ഇത്തരം പരീക്ഷണങ്ങള്‍ നിര്‍ണായകമാവുകയും ചെയ്തു. ടോപ് ഓര്‍ഡറില്‍ കളിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് താരം റോവ്മാന്‍ പവലിനെ എല്ലായ്‌പ്പോഴും ലോവര്‍ മിഡില്‍ ഓര്‍ഡറിലാണ് സഞ്ജു പരീക്ഷിച്ചത്.

രവിചന്ദ്രന്‍ അശ്വിന് പലപ്പോഴും സ്ഥാനക്കയറ്റവും നല്‍കി. ജോസ് ബട്‌ലര്‍ക്ക് പകരം ഓപ്പണറായി വന്ന ടോം കോഹ് ലര്‍ കാഡ്‌മോര്‍ അമ്പേ പരാജയമായതും ടീമിന് തിരിച്ചടിയായി.

Related Articles

Back to top button