Cricket

ജയ്‌സ്വാളിനു പകരം ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത് ആ താരത്തെ !! താനായിരുന്നുവെങ്കില്‍ അയാളെ എടുക്കുമായിരുന്നുവെന്ന് ഓയിന്‍ മോര്‍ഗന്‍

ഏതാനും ദിവസങ്ങള്‍ മാത്രമാണ് ട്വന്റി20 ലോകകപ്പിന് അവശേഷിക്കുന്നത്. ശക്തമായ ടീമിനെയാണ് ഇന്ത്യ ലോകകപ്പിനയച്ചിരിക്കുന്നത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്്‌സ് ഓപ്പണ്‍ ചെയ്യുന്നത്. അതേ സമയം ഏകദിന ലോകകപ്പില്‍ കൡച്ച മറ്റൊരു യുവതാരം ശുഭ്മാന്‍ ഗില്ലിന് ഇത്തവണ ടീമില്‍ ഇടംലഭിച്ചില്ല. റിസര്‍വ് താരമായാണ് താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ താനായിരുന്നുവെങ്കില്‍ ജയ്‌സ്വാളിന് പകരം ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് വ്യക്തമാക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍.

ട്വന്റി20 ലോകകപ്പിനുള്ള ടീമുകളില്‍ ഏറ്റവും മികച്ചത് ഇന്ത്യയുടേതാണെന്നും അതില്‍ ഒരു മാറ്റം വരുത്താന്‍ മാത്രമേ താന്‍ ശ്രമിക്കുമായിന്നുള്ളൂ എന്നും വ്യക്തമാക്കിയ മോര്‍ഗന്‍ താന്‍ സെലക്ഷന്‍ കമ്മറ്റിയില്‍ ഉണ്ടായിരുന്നുവെങ്കില്‍ ജയ്‌സ്വാളിനേക്കാള്‍ പരിഗണന ഗില്ലിന് നല്‍കുമായിരുന്നു എന്നും പറഞ്ഞു.

താന്‍ ഗില്ലിനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കളിച്ചിട്ടുള്ളതാണ്. എങ്ങനെയാണ് അയാള്‍ ജോലി ചെയ്യുന്നതെന്നും ചിന്തിക്കുന്നതെന്നും തനിക്ക് അറിയാം. ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ നായകന്‍ ഗില്‍ ആവുമെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ രണ്ടിന് തുടങ്ങുന്ന ലോകകപ്പ് ജൂണ്‍ 30 വരെ നീണ്ടു നില്‍ക്കും. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

പാകിസ്താന്‍, അമേരിക്ക, കാനഡ തുടങ്ങിയ ടീമുകള്‍ ഇന്ത്യയുടെ ഗ്രൂപ്പിലാണ്. ജൂണ്‍ ഒമ്പതിനാണ് ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം.

Related Articles

Back to top button