Cricket

കോഹ്ലിയുടെ വെടിക്കെട്ടില്‍ പണികിട്ടിയത് ഓണ്‍ലൈന്‍ പേയ്‌മെന്റ് കമ്പനികള്‍ക്കും!!

പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ തകര്‍പ്പന്‍ ജയവും വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗും തിരിച്ചടിയായത് എതിരാളികള്‍ക്ക് മാത്രമല്ല. ഇന്ത്യന്‍ ബിസിനസുകാരെ കൂടിയാണ്. വിരാട് ബാറ്റു ചെയ്തിരുന്ന സമയത്ത് യുപിഐ വഴിയുള്ള ഓണ്‍ലൈന്‍ പേയ്‌മെന്റ് വളരെയധികം കുറഞ്ഞതായി ബിസിനസ് ലോകത്തു നിന്ന് റിപ്പോര്‍ട്ട്.

ദീപാവലി വില്‍പന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലും മറ്റും തകര്‍ത്തു നടക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ-പാക് തുടങ്ങിയതോടെ നാടകീയമായി ഈ വില്‍പന ഇടിയുകയായിരുന്നു. കോഹ്ലി ബാറ്റിംഗിന് വന്നതോടെ അത്ര നേരം വന്‍ ഉയര്‍ച്ചയില്‍ പോയിരുന്ന യുപിഐ ഇടപാടുകള്‍ വളരെ താഴ്ന്ന് നാമമാത്രമായി. ഇടപാടുകാര്‍ ക്രിക്കറ്റ് ആരവത്തില്‍ മുഴുകിയതാണ് ബിസിനസുകാരെ തകര്‍ത്തത്.

ഇന്ത്യ-പാക് മല്‍സരം ഉള്‍പ്പെടെ ലോകകപ്പ് പോരാട്ടങ്ങള്‍ പല ഇന്ത്യന്‍ നഗരങ്ങളിലും തല്‍സമയം ഹോട്ടലുകളില്‍ കാണിക്കുന്നുണ്ട്. ഭക്ഷണവും മദ്യവും ഉള്‍പ്പെടുന്ന പാക്കേജ് ആയിട്ടാണ് പലരും ഓഫറുകള്‍ മുന്നോട്ടു വച്ചിരിക്കുന്നു. ഇതിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഹോട്ടലുകളില്‍ അടക്കം കച്ചവടം വലിയ രീതിയില്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

ഹൈദരാബാദ് ആസ്ഥാനമായ തിയറ്റര്‍ ശൃംഗല ലോകകപ്പിലെ ഇന്ത്യന്‍ മല്‍സരങ്ങള്‍ തിയറ്ററുകളിലൂടെ കാണിക്കുന്നുണ്ട്. സിനിമ കാണാന്‍ വരുന്നതിലും ആളുകള്‍ ഇത്തരം മല്‍സരങ്ങള്‍ക്ക് എത്തുന്നുണ്ടത്രേ. അതുപോലെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് മല്‍സരത്തിന്റെ പൂര്‍ണമായ പുനസംപ്രേക്ഷണം നടത്തിയും കാശു വാരുന്നുണ്ട്.

Related Articles

Back to top button