Cricket

പാക്കിസ്ഥാന് ഇനി രക്ഷ മഴ മാത്രം!! വഴിയില്‍ വില്ലനായി സിംബാബ്‌വെയും!

സിംബാബ്‌വെയോട് ആവേശ പോരാട്ടത്തില്‍ തോറ്റതോടെ പാക്കിസ്ഥാന്റെ ലോകകപ്പ് സാധ്യതകള്‍ തുലാസിലായി. തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങള്‍ തോറ്റതാണ് ബാബര്‍ അസത്തിന്റെ ടീമിനു തിരിച്ചടിയായത്. ഇനി പാക്കിസ്ഥാന്റെ സാധ്യതകളെ നിയന്ത്രിക്കുന്നത് മഴയും ദക്ഷിണാഫ്രിക്കയുടെ നിര്‍ഭാഗ്യങ്ങളുമാണെന്ന് പറഞ്ഞാലും അതിശയോക്തിയില്ല.

പാക്കിസ്ഥാന് ഇനിയുള്ളത് മൂന്ന് മല്‍സരങ്ങളാണുള്ളത്. ഇതില്‍ തന്നെ ശക്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവര്‍ക്ക് കളിക്കേണ്ടതുണ്ട്. ഈ മല്‍സരം ജയിക്കുന്നതിനൊപ്പം ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് എതിരാളികളെയും അവര്‍ വീഴ്‌ത്തേണ്ടതുണ്ട്. പക്ഷേ സാദാ ഒരു ജയം മാത്രം പോരാ. നല്ല റണ്‍റേറ്റില്‍ തന്നെ ജയിക്കേണ്ടതുണ്ട്.

ഇന്ത്യ രണ്ടു കളികളും ജയിച്ചതോടെ ഇനി ഈ ഗ്രൂപ്പില്‍ ബാക്കിയുള്ളത് സെമിയിലേക്കുള്ള ഒരു സ്‌പോട്ട് മാത്രമാണ്. അതിലേക്ക് മല്‍സരിക്കുന്നതിനായി ദക്ഷിണാഫ്രിക്കയ്ക്കും പാക്കിസ്ഥാനും ഒപ്പം സിംബാബ്‌വെ കൂടി വന്നിട്ടുണ്ട്. ഇനിയുള്ള ദക്ഷിണാഫ്രിക്കയുടെ രണ്ട് മല്‍സരങ്ങള്‍ പാക്കിസ്ഥാന് അതി നിര്‍ണായകമാണ്. അത് ഇന്ത്യയ്ക്കും പാക്കിസ്ഥാനും എതിരേയുള്ളതാണ്.

ഈ രണ്ടു മല്‍സരങ്ങളും ദക്ഷിണാഫ്രിക്ക തോറ്റാല്‍ അത് പാക്കിസ്ഥാന് ഗുണം ചെയ്യും. ദക്ഷിണാഫ്രിക്കയുടെ ഇനിയുള്ള മല്‍സരങ്ങള്‍ നടക്കേണ്ട ചില വേദികള്‍ മഴയുടെ ഭീഷണിയിലാണ്. ആ മല്‍സരങ്ങള്‍ മഴമൂലം ഉപേക്ഷിക്കപ്പെട്ടാലും പാക്കിസ്ഥാനത് നല്ല വാര്‍ത്തയാണ്.

പക്ഷേ മറ്റൊരു പ്രശ്‌നമുണ്ട്. അതു സിംബാബ്‌വെയാണ്. ബംഗ്ലാദേശിനെയും നെതര്‍ലന്‍ഡ്‌സിനെയും സിംബാബ്‌വെ തോല്‍പ്പിച്ചാല്‍ അവര്‍ പാക്കിസ്ഥാനെ മറികടക്കും. ദക്ഷിണാഫ്രിക്ക മാത്രം തോറ്റാല്‍ പോരാ, സിംബാബ്‌വെയും വീണാലേ പാക്കിസ്ഥാന് ഇനി പ്രതീക്ഷയുള്ളൂ.

Related Articles

Back to top button