Cricket

ആകെ അടിച്ചത് 511 റണ്‍സ്; 50 ഫോറും 32 സിക്‌സറും!! ഫിന്‍ അലന്‍ സംഭവമാ!!

ന്യൂസിലന്‍ഡിന്റെ പുതിയ വെടിക്കെട്ട് ഓപ്പണര്‍ ഫിന്‍ അലന്റെ അന്താരാഷ്ട്ര ട്വന്റി-20 കരിയര്‍ ഏവരെയും അമ്പരപ്പിക്കുന്നതാണ്. വെടിക്കെട്ടിന്റെ പുതിയ വേര്‍ഷന്‍ ആയി മാറിയിരിക്കുന്ന അലന്‍ ഈ വര്‍ഷം തകര്‍പ്പന്‍ ഫോമിലാണ്. കേവലം 23 വയസ് മാത്രമുള്ള യുവതാരം കരിയറില്‍ ഇതുവരെ നേടിയിരിക്കുന്നത് 511 റണ്‍സാണ്. ഇതില്‍ 392 റണ്‍സും പന്ത് അതിര്‍ത്തി കടത്തി സ്വന്തമാക്കിയതാണ്.

50 ഫോറുകളും 32 സിക്‌സറുകളുമാണ് താരം ഇതുവരെ നേടിയത്. ഫോറുകള്‍ വഴി 200 റണ്‍സും സിക്‌സറുകള്‍ വഴി 192 റണ്‍സും ഇതുവരെ നേടി. ബാക്കി വെറും 119 റണ്‍സാണ് സിംഗിളുകളും ഡബിളുകളുമായി നേടിയത്. അനായാസം പന്ത് അതിര്‍ത്തി കടത്താനുള്ള ശേഷി തന്നെയാണ് മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ബെഞ്ചിലിരുത്തി അലനെ ഒപ്പണറാക്കി ഇറക്കാന്‍ ന്യൂസിലന്‍ഡ് ടീമിനെ പ്രേരിപ്പിച്ചത്.

ഉദ്ഘാടന മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ ആദ്യ പന്തു മുതല്‍ പ്രതിരോധത്തിലാക്കിയത് അലന്റെ സമീപനമായിരുന്നു. ബൗളര്‍മാര്‍ക്ക് ഒരു ആനുകൂല്യം പോലും നല്‍കാതെ കടന്നാക്രമണമാണ് അലന്‍ നടത്തിയത്. വെറും 16 പന്തില്‍ 3 സിക്‌സറുകളും 5 ഫോറും അടക്കമാണ് അലന്‍ 42 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കിയത്. സ്‌ടൈക്ക് റേറ്റ് 262!!

Related Articles

Back to top button