Cricket

ഫീല്‍ഡില്‍ അവന്റെ ദേഹത്ത് ഒരു മൈക്ക് പിടിപ്പിച്ചാല്‍…കളി കാണുന്നവരുടെ കിളി പോകും!! ആ താരത്തെക്കുറിച്ച് ദിനേശ് കാര്‍ത്തിക്

ഐപിഎല്‍ തുടങ്ങുന്നതിനു മുമ്പുള്ള ഏറ്റവും വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്ലിയുടെ സ്‌ട്രൈക്ക് റേറ്റ്.

എന്നാല്‍ സീസണില്‍ ഓറഞ്ച് ക്യാപ് നേടിയി കോഹ് ലി മികച്ച സ്‌ട്രൈക്ക് റേറ്റോടെ ബാറ്റുവീശി വിമര്‍ശകരുടെ വായടപ്പിക്കുകയായിരുന്നു.

എന്നാല്‍ ഈ സീസണില്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റിനെ കളിയാക്കിയ വിമര്‍ശകരോട് അദ്ദേഹം എങ്ങനെ സപ്രതികരിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ താരവും ആര്‍സിബിയില്‍ കോഹ് ലിയുടെ സഹതാരവുമായിരുന്ന ദിനേശ് കാര്‍ത്തിക്.

”ഈ വര്‍ഷം അവന്‍ എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് എനിക്ക് ഒരു പുസ്തകം എഴുതാം. അവന്‍ നന്നായി തുടങ്ങി, എന്നാല്‍ സൈമണ്‍ ഡുളിനെപ്പോലെയുള്ള ആളുകള്‍ക്കും മറ്റ് ചിലര്‍ക്കും നന്ദി, അവര്‍ അവനെ ശരിക്കും പ്രോത്സാഹിപ്പിച്ചു.

വിരാട് കോഹ്ലിയുടെ ആ ഭാഗം കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. കളിയാക്കിയത് അവന് സഹിക്കാനാവുമായിരുന്നില്ല.

ആളുകള്‍ അവനെ കളിയാക്കാന്‍ ഇങ്ങനെ ഓരോന്ന് പറയും. അത് ശരിക്കും അവന്റെ അഭിനിവേശത്തിന് ആക്കം കൂട്ടുന്നു, ഉരുകിയ ലാവ പുറത്തേക്ക് വരുന്നത് പോലെയാണ് അവന്‍.

അവന്‍ അഗ്‌നിജ്വാലയാണ്, നിങ്ങള്‍ അതിനോട് അടുത്തിടപഴകാന്‍ ആഗ്രഹിക്കുന്നില്ല കാരണം നിങ്ങള്‍’ തീര്‍ച്ചയായും കത്തിപ്പോകും, അത്ര മിടുക്കനാണ് അവന്‍” കാര്‍ത്തിക് പറയുന്നു.

”ആര്‍സിബിയെ കുറിച്ചും വിജയത്തെ കുറിച്ചും എല്ലാറ്റിനേയും കുറിച്ച് നിങ്ങള്‍ക്ക് സംസാരിക്കാം; ആ മനുഷ്യനില്ലാതെ ഇത് സംഭവിക്കുന്നില്ല. അവന്റെ ബാറ്റിംഗിനെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല.

അവന്‍ കളിക്കളത്തിലായിരിക്കുമ്പോള്‍ നമുക്ക് ഭയം ആണ്. അവന്‍ ഫീല്‍ഡില്‍ ആവേശത്തോടെ നില്കുന്നു. അവന്റെ കൂടെ ഉള്ളവരെയും അവനെ ചാര്‍ജ് ആക്കും. അവന്റെ കോളറില്‍ ഒരു മൈക്ക് ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെ കേള്‍ക്കുമായിരുന്നു നിങ്ങളും.”കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ 15 ഇന്നിംഗ്‌സുകളിലായി 154.69 സ്ട്രൈക്ക് റേറ്റില്‍ 741 റണ്‍സാണ് കോഹ്‌ലി നേടിയത്. 38 സിക്‌സുമായി ഏറ്റവുമധികം സിക്‌സ് അടിച്ചവരില്‍ രണ്ടാമതെത്താനും കോഹ് ലിയ്ക്കു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ ഫോറടിച്ചവരുടെ ലിസ്റ്റിലും കോഹ്‌ലിയാണ് രണ്ടാമന്‍ 62 ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നു പറന്നത്.

Related Articles

Back to top button