CricketTop Stories

വീണ്ടുമൊരു പരമ്പര വിജയത്തിലേക്ക് രോഹിതും സംഘവും

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ മറ്റൊരു പരമ്പര വിജയത്തിനൊരുങ്ങി ടീം ഇന്ത്യ. ശ്രീലങ്കയിക്ക് എതിരായ ടെസ്റ്റ് പാരമ്പരയിലെ രണ്ടാമത്തെയും അവസാനത്തേയുമായ മത്സരത്തിനു ശനിയാഴ്ച ബാംഗ്‌ളൂരിലെ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ തുടക്കമാകും.

ആദ്യ മത്സരത്തില്‍ സമ്പൂര്‍ണ വിജയം ഇന്ത്യ നേടിയിരുന്നു. ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍ ആയിരുന്ന രോഹിത് ശര്‍മ്മയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയിലെ ആദ്യ മത്സരം കൂടിയായിരുന്നു അത്.മൂന്ന് ദിവസം കൊണ്ട് അവസാനിച്ച മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിലും 222 റണ്‍സിനുമാണ് വിജയിച്ചത്.

ആദ്യ മത്സരത്തിനിറങ്ങിയ ടീമില്‍ നിന്നും ഒരു മാറ്റവുമായായിരിക്കും രോഹിത്തിന്റെ ടീം രണ്ടാം മത്സരത്തില്‍ ഇറങ്ങുക. ആദ്യ മത്സരത്തില്‍ അശ്വിന്‍ -ജഡേജ-ജയന്ത് യാദവ് എന്നിവര്‍ സ്പിന്‍ വിഭാഗത്തിലും ബുംറയും ഷാമിയുമായിരുന്നു പേസ് നിരയിലും ടീമിനെ പ്രതിനിധീകരിച്ചു. എന്നാല്‍ ജയന്ത് യാദവിനു കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ രണ്ടാം ടെസ്റ്റില്‍ ജയന്തിനു പകരം ഓള്‍ റൗണ്ടര്‍ ആക്‌സര്‍ പട്ടേല്‍ ടീമില്‍ ഇടം നേടിയേക്കും.

Related Articles

Leave a Reply

Back to top button