Cricket

കേരളത്തിനെതിരേ പന്തെറിഞ്ഞു; സഞ്ജു എന്നെ ടീമിലെടുത്തു! വെളിപ്പെടുത്തലുമായി കുല്‍ദീപ്

സഞ്ജു സാംസണിനെതിരേ സയദ് മുഷ്താഖ് അലി ട്രോഫിയില്‍ പന്തെറിഞ്ഞതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് ഫാസ്റ്റ് ബൗളര്‍ കുല്‍ദീപ് സെന്‍. രാജസ്ഥാന്‍ റോയല്‍സിനായി ഇക്കഴിഞ്ഞ സീസണില്‍ തകര്‍ത്തെറിഞ്ഞ താരമാണ് സെന്‍. ഭാവി ഇന്ത്യന്‍ താരമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സെന്‍ ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് നടത്തുന്നത്.

രാജസ്ഥാന്‍ റോയല്‍സ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് സെന്നിന്റെ തുറന്നു പറച്ചിലുള്ളത്. ഞാന്‍ അന്ന് കേരളത്തിനെതിരേ കളിക്കുകയായിരുന്നു. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയുന്നത് കണ്ട സഞ്ജു എന്നെ ശ്രദ്ധിച്ചു. മല്‍സരശേഷം എന്റെ അടുത്തേക്ക് വന്ന സഞ്ജു അഭിനന്ദനം അറിയിച്ചു. അതിനൊപ്പം എന്നോട് രാജസ്ഥാന്‍ റോയല്‍സില്‍ സെലക്ഷന്‍ ട്രയല്‍സ് നടക്കുന്ന കാര്യവും പറഞ്ഞു.

ഇതെല്ലാം പറയുക മാത്രമല്ല, ആരെയാണ് ട്രയല്‍സിനെക്കുറിച്ച് അറിയാന്‍ ബന്ധപ്പെടേണ്ടതെന്നും സഞ്ജു പറഞ്ഞു തന്നതായി സെന്‍ വെളിപ്പെടുത്തുന്നു. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനമാണ് കുല്‍ദീപ് കാഴ്ച്ച വച്ചത്.

Related Articles

Back to top button