CricketIPL

നമീബിയന്‍ ഫയര്‍ ബ്രാന്‍ഡ് ഓള്‍റൗണ്ടര്‍മാരില്‍ കണ്ണുടക്കി ടീമുകള്‍!!

ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിലെ വിദേശ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലെ മുമ്പന്മാരാണ് നമീബിയയില്‍ നിന്നുള്ള രണ്ട് ഓള്‍റൗണ്ടര്‍മാര്‍. ഡേവിഡ് വൈസ്, റൂബന്‍ ട്രംപെല്‍മാന്‍ എന്നിവരാണ് ലേലത്തിനായി ഉള്ള നമീബിയന്‍ താരങ്ങള്‍. ചുരുങ്ങിയ കാലം കൊണ്ട് ലോക ക്രിക്കറ്റില്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ നമീബിയയ്ക്ക് സാധിച്ചിട്ടുണ്ട്.

നമീബിയയ്ക്ക് വേണ്ടി ലോകകപ്പ് പോലെ പ്രധാന ടൂര്‍ണമെന്റുകളില്‍ മാത്രമാണ് വൈസ് കളിക്കുന്നത്. മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് കളിച്ച വൈസ് മാതാപിതാക്കളുടെ നമീബിയന്‍ ബന്ധത്തിന്റെ പുറത്താണ് അവര്‍ക്കായി പാഡുകെട്ടുന്നത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ബിഗ് ബാഷ്, ഇംഗ്ലീഷ് കൗണ്ടി, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് തുടങ്ങി ലോകത്തുള്ള ഒട്ടുമിക്ക ലീഗുകളിലും വൈസ് കളിക്കുന്നുണ്ട്. നമീബിയയുടെ ലോകകപ്പിലെ മികച്ച പ്രകടനങ്ങള്‍ക്ക് വൈസിന്റെ സാന്നിധ്യം വലിയ രീതിയില്‍ ഗുണം ചെയ്തു.

ട്രംപെല്‍മാനും ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് നമീബിയന്‍ ക്രിക്കറ്റിലെത്തുന്നത്. ഡര്‍ബനില്‍ ജനിച്ച് പിന്നീട് നമീബിയയിലേക്ക് ചേക്കേറുകയായിരുന്നു. ഇടംകൈയന്‍ പേസറും മികച്ച ബാറ്ററും കൂടെയാണ് ഈ 24കാരന്‍. വാലറ്റത്ത് വെടിക്കെട്ട് നടത്താന്‍ ശേഷിയുള്ള ബാറ്ററാണ്. മികച്ച രീതിയില്‍ യോര്‍ക്കറുകള്‍ എറിയാനും താരത്തിന് സാധിക്കുന്നു.

ഈ രണ്ട് താരങ്ങളെയും ഇത്തവണ ലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് വൈസിന്റെ കാര്യത്തില്‍. ഇത്രയും മികച്ചൊരു താരത്തെ വിട്ടു കളയാന്‍ ഫ്രാഞ്ചൈസികള്‍ മടിക്കുമെന്ന് ഉറപ്പാണ്. ഡിസംബര്‍ 23ന് കൊച്ചിയിലാണ് ഐപിഎല്‍ താരലേലം.

Related Articles

Back to top button