Cricket

ഇന്ത്യ-പാക് ത്രില്ലര്‍ അതേപോലെ പുനസൃഷ്ടിക്കാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗംഭീര നീക്കം!!

ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ, ഉദ്വോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടമായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വന്ന മെല്‍ബണ്‍ പോരാട്ടം. ഇന്ത്യയുടെ അവസാന നിമിഷ ജയം ലോകകപ്പിന്റെ മുന്നോട്ടുള്ള പോക്കിന് നല്‍കിയ ഗുണം ഏറെയാണ്. സംഘാടകര്‍ക്ക് മാത്രമല്ല നേട്ടം കിട്ടിയത്. മല്‍സരം തല്‍സമയം സംപ്രേക്ഷണം നടത്തുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിനും ചാകരയായി പോരാട്ടം മാറി.

ഇന്ത്യ-പാക് ത്രില്ലര്‍ മാജിക് വീണ്ടും ആരാധകരില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ഈ മല്‍സരത്തിന്റെ ഒരു നിമിഷം പോലും കളയാതെ ടോസ് മുതലുള്ള സമ്പൂര്‍ണ പുനസംപ്രേക്ഷണം നടത്തുകയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ഇന്ന് (തിങ്കളാഴ്ച്ച) രാത്രി എട്ടു മുതലാണ് മല്‍സരം വീണ്ടും ആരാധകരിലേക്ക് എത്തിക്കുന്നത്.

മല്‍സരത്തിന്റെ ഓരോ നിമിഷവും ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വേണ്ടിയാണ് വീണ്ടും മുഴുവനും സംപ്രേക്ഷണം ചെയ്യുന്നതെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പറയുന്നത്. ഈ മല്‍സരം വീണ്ടും സംപ്രേക്ഷണം ചെയ്യുന്നതിലൂടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് കൂടുതല്‍ വരുമാനവും ലഭിക്കുന്നു. പുനസംപ്രേക്ഷണം ആയിട്ട് കൂടി പരസ്യം നല്‍കാന്‍ കോര്‍പറേറ്റുകള്‍ വരിവരിയായി നില്‍ക്കുകയാണ്.

Related Articles

Back to top button