Football

ഫ്രാന്‍സ് ക്യാംപില്‍ വമ്പന്‍ താരങ്ങള്‍ക്ക് രോഗബാധ!! ടീമിന് ഞെട്ടല്‍

ലോകകപ്പ് സെമി ഫൈനലില്‍ മൊറോക്കോയെ നേരിടാന്‍ ഒരുങ്ങുന്ന ഫ്രാന്‍സ് ക്യാംപില്‍ ഒന്നിലേറെ താരങ്ങള്‍ക്ക് അസുഖങ്ങള്‍ പിടിപെട്ടതായി വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഡ്രിയാന്‍ റാബിയോട്ട്, ഡയോട്ട് ഉപമെക്കാനോ എന്നിവര്‍ക്കാണ് അസുഖം പിടിപെട്ടത്. ഇരുവരും ചൊവ്വാഴ്ച്ച പരിശീലനത്തിന് ഇറങ്ങിയതുമില്ല. ഉപമെക്കാനോ തിങ്കളാഴ്ച്ചയും പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ദോഹയിലെ കാലവസ്ഥയില്‍ താരത്തിന് തൊണ്ടവേദന പിടിപെട്ടതാണ് കാരണം.

റാബിയോട്ടിനും സമാനമായ കാലാവസ്ഥ പ്രശ്‌നമാണ്. താരത്തിനും മൊറോക്കോയ്‌ക്കെതിരേ കളിക്കാന്‍ സാധിച്ചില്ലേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. റാബിയോട്ട് ലോകകപ്പിലെ അഞ്ച് മല്‍സരങ്ങളിലും കളിച്ചിപുന്നു. ഉപമെക്കാനോ ആകട്ടെ ഒരെണ്ണത്തില്‍ മാത്രമാണ് വിശ്രമിച്ചത്.

ഇരുവര്‍ക്കും കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഫ്രാന്‍സിനത് വലിയ തിരിച്ചടിയാകും. മൊറോക്കോയെ പോലെ ശക്തമായ ടീമിനെതിരേ എല്ലാവിധ സന്നാഹങ്ങളും അണിനിരത്തിയാലേ ജയിക്കാന്‍ സാധിക്കുകയുള്ളുവെന്ന് മുന്‍ മല്‍സരങ്ങള്‍ തെളിയിച്ചതാണ്.

അതേസമയം മൊറോക്കോ നിരയില്‍ കാര്യമായ പരിക്കുകളൊന്നുമില്ല. കളി കാണാനെത്തിയ നിരവധി ആരാധകരുടെ സാന്നിധ്യവും മൊറോക്കോയ്ക്ക് ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. ആദ്യമായിട്ടാണ് ഒരു ആഫ്രിക്കന്‍ ടീം ലോകകപ്പിന്റെ സെമി കളിക്കുന്നത്. ഫൈനലില്‍ എത്തിയാല്‍ അത് ചരിത്രമായി മാറും.

Related Articles

Back to top button