Cricket

ഐപിഎല്ലിന്റെ ചരിത്രത്തിലെ അപൂര്‍വ നേട്ടവുമായി എംഎസ് ധോണി!! ആരും തകര്‍ക്കാനിടയില്ലാത്ത റെക്കോഡ്

ഐപിഎല്‍ 2024 സീസണില്‍ ആദ്യമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോല്‍വി വഴങ്ങിയ മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച എംഎസ് ധോണിയാണ് ചെന്നൈയുടെ തോല്‍വി ഭാരം കുറച്ചത്. 16 പന്തില്‍ 37 റണ്‍സാണ് ധോണി നേടിയത്. നാല് ഫോറുകളും മൂന്ന് സിക്‌സുകളുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

ഐപിഎല്‍ ചരിത്രത്തില്‍ അവസാന അഞ്ച് ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോഡ് പുതുക്കാനും ധോണിക്ക് സാധിച്ചു.


ഐപിഎല്ലില്‍ അവസാന അഞ്ചോവറില്‍ മാത്രം 186 സിക്‌സറുകളാണ് ധോണി പറത്തിയത്. 144 സിക്‌സറുമായി കെയ്‌റോണ്‍ പൊള്ളാര്‍ഡാണ് രണ്ടാമത്. എബിഡി വില്ലിയേഴ്‌സ് 140 സിക്‌സറുകളുമായി മൂന്നാമതുണ്ട്.

ധോണിക്ക് പുറമേ ചെന്നൈക്ക് വേണ്ടി അജിങ്ക്യ രഹാനെ 30 പന്തില്‍ 45 റണ്‍സും ഡാറില്‍ മിച്ചല്‍ 26 പന്തില്‍ 34 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാനായില്ല.

ക്യാപ്പിറ്റല്‍സ് ബൗളിംഗില്‍ മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. അക്ഷര്‍പട്ടേലിനാണ് അവശേഷിച്ച വിക്കറ്റ്.

ഡല്‍ഹിയ്ക്കു വേണ്ടി ഡേവിഡ് വാര്‍ണര്‍(52) ,നായകന്‍ റിഷഭ് പന്ത്(51),പൃഥ്വി ഷാ(43) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്നു വിക്കറ്റ് നേടിയ മതീഷാ പതിരാനയാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്. മുസ്താഫിസുര്‍ റഹ്‌മാന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Related Articles

Back to top button