Cricket

ഗില്‍ എന്നോടു തര്‍ക്കിക്കേണ്ട !! അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട് നെഹ്‌റ; വീഡിയോ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് വിജയിച്ചിരുന്നു.

മത്സരം കഴിഞ്ഞതിനു പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയും ഗ്രൗണ്ടില്‍ തര്‍ക്കിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഗ്രൗണ്ടില്‍വച്ച് ഇരുവരും തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗില്ലിനെ വിട്ട് അഭിഷേക് ശര്‍മ നടന്നുപോകുമ്പോള്‍ ഗുജറാത്തിന്റെ പരിശീലകന്‍ ആശിഷ് നെഹ്‌റ താരത്തെ വിളിക്കുന്നുണ്ട്.

പക്ഷേ നെഹ്‌റയുടെ വാക്കു കേള്‍ക്കാന്‍ നില്‍ക്കാതെ അഭിഷേക് ശര്‍മ ഗ്രൗണ്ട് വിട്ടു. കുറച്ചു കഴിഞ്ഞ് അഭിഷേകിന് അരികിലെത്തി ശുഭ്മന്‍ ഗില്‍ സംസാരിക്കുന്നതും വീഡിയോയിലുണ്ട്.

ഇരുവരും തമ്മിലുള്ള പ്രശ്‌നം എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഏഴു വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സ് വിജയത്തിലെത്തി. ഗുജറാത്തിനെതിരെ 20 പന്തുകള്‍ നേരിട്ട അഭിഷേക് ശര്‍മ 29 റണ്‍സാണു നേടിയത്.

മോഹിത് ശര്‍മയുടെ പന്തില്‍ ശുഭ്മന്‍ ഗില്‍ ക്യാച്ചെടുത്താണ് അഭിഷേകിനെ പുറത്താക്കിയത്. ഇനി ഇതാണോ തര്‍ക്കവിഷയം എന്നറിയില്ല.

Related Articles

Back to top button