Cricket

തകര്‍ത്തത് 37 വര്‍ഷത്തെ റെക്കോഡ്!! ഇരട്ട റെക്കോഡുമായി ഇംഗ്ലണ്ടിന്റെ ‘സൂപ്പര്‍ ക്യൂട്ട് ഗേള്‍’ ചാര്‍ളി ഡീന്‍

വനിതാ ക്രിക്കറ്റില്‍ പുതിയ ലോക റെക്കോഡുമായി ഇംഗ്ലീഷ് സ്പിന്നര്‍ ചാര്‍ളി ഡീന്‍. വനിതാ ഏകദിനത്തില്‍ അതിവേഗം 50 വിക്കറ്റുകള്‍ തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ടിന്റെ ‘ക്യൂട്ട്’ ലേഡി സ്വന്തം പേരില്‍ കുറിച്ചത്.

26 ഇന്നിങ്സുകളില്‍ നിന്നാണ് താരം 50 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ ഇടം കൈ സ്പിന്നര്‍ ലിന്‍ ഫുള്‍സ്റ്റോണ്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ഡീന്‍ പഴങ്കഥയാക്കിയത്. ഫുള്‍സ്റ്റോണ്‍ 27 ഇന്നിങ്സുകളില്‍ നിന്നാണ് 50 വിക്കറ്റുകള്‍ വീഴ്ത്തിയത്.

1987ലാണ് താരം റെക്കോര്‍ഡിട്ടത്. 37 വര്‍ഷമായി തകരാതെ നിന്ന റെക്കോര്‍ഡാണ് ഡീന്‍ തിരുത്തിയത്. കിവി ടീമിനെതിരെ 9 ഓവറില്‍ 57 റണ്‍സ് വഴങ്ങി ഡീന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് നേട്ടത്തിലെത്തിയത്.

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലായിരുന്നു ചാര്‍ളിയുടെ ഈ നേട്ടം. ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ മറ്റൊരു ലോക റെക്കോര്‍ഡ് നേട്ടത്തിലും താരം പങ്കാളിയായി.

വനിതാ ക്രിക്കറ്റില്‍ ഏഴാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡാണ് ചാര്‍ളി-ആമി ജോണ്‍സ് സഖ്യം സ്വന്തമാക്കിയത്. 130 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അപരാജിതമായ ഏഴാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

അമി 92 റണ്‍സുമായും ഡീന്‍ 42 റണ്‍സുമായും പുറത്താകാതെ നിന്നു. 2022ല്‍ ഇന്ത്യയുടെ സ്നേഹ് റാണ- പൂജ വസ്ത്രാകര്‍ സഖ്യം നേടിയ 122 റണ്‍സിന്റെ റെക്കോഡാണ് ഇംഗ്ലീഷ് സഖ്യം മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 207 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 79ന് ആറ് എന്ന നിലയില്‍ തോല്‍വിയെ അഭിമുഖീകരിക്കുമ്പോള്‍ ക്രീസില്‍ ഒത്തു ചേര്‍ന്ന ആമി ജോണ്‍സ്-ചാര്‍ളി ഡീന്‍ സഖ്യം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ അവരെ അവിശ്വസനീയ വിജയത്തിലെത്തിക്കുകയായിരുന്നു.

Related Articles

Back to top button