Cricket

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്തേയ്‌ക്കോ ?

വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്ത് നിന്നും പുറത്തായതില്‍ ബിസിസിഐ നേതൃത്വത്തിന് അത്ര ചെറുതല്ലാത്ത പങ്കുണ്ടെന്നത് വ്യക്തം. നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ കോഹ്‌ലിയുമായുള്ള തര്‍ക്കം ബോര്‍ഡിന്റെ പ്രതിഛായയെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ മറ്റൊരു പ്രധാനപ്പെട്ട വാര്‍ത്തയാണ് ദേശീയ സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഒപ്പം ജയ് ഷായും നേതൃത്വത്തില്‍ നിന്നും പുറത്താകുമെന്നും അഭ്യൂഹങ്ങള്‍ സജീവമാണ്.

ഈ വര്‍ഷം ഒക്ടോബറോടെ ഇരുവരും സ്ഥാനമൊഴിയുമെന്നാണ് സ്‌പോര്‍ട്‌സ് ടാക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബറില്‍ ഇവര്‍ സ്ഥാനമേറ്റെടുത്തിട്ട് മൂന്നു വര്‍ഷം തികയും ഇതോടെ ബിസിസിഐയുടെ അമരത്തേയ്ക്ക് പുതിയ ആളുകള്‍ എത്തിയേക്കും.

വനിതകള്‍ക്കായി ഐപിഎല്‍ സംഘടിപ്പിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ സൗരവ് ടീമിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ടീമിന്റെ പ്രദാന കോച്ചായി എത്തിക്കാന്‍ സാധിച്ചത് ഗാംഗുലിയുടെ നേട്ടമായി എടുത്തു പറയുന്ന ഒന്നാണ്.

Related Articles

Leave a Reply

Back to top button