ISL

മല്‍സര തലേന്ന് കൊഴുപ്പിക്കാന്‍ വമ്പന്‍ പരിപാടിയൊരുക്കി ബ്ലാസ്റ്റേഴ്‌സ് ട്വല്‍ത്ത് പ്ലയര്‍!

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആവേശത്തിലേക്ക് കൊച്ചി കടന്നിരിക്കേ കളിയാവേശത്തിന് ഊര്‍ജം പകര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടായ്മയായ കേരള ബ്ലാസ്റ്റേഴ്‌സ് ട്വല്‍ത്ത് പ്ലയര്‍ ഫാന്‍സ് ഗ്രൂപ്പ്. ഉദ്ഘാടന മല്‍സരത്തിന്റെ തലേദിവസമായ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരങ്ങള്‍ പങ്കെടുക്കുന്ന ബൈക്ക് റാലിയാണ് ഒരുക്കിയിരിക്കുന്നത്.

ട്വല്‍ത്ത് പ്ലയര്‍ ലേഡീസ് വിംഗിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി മുടങ്ങാതെ പരിപാടികള്‍ നടത്തുന്നുണ്ട് ഈ കൂട്ടായ്മ. കോവിഡ് കാലത്തു പോലും കളിയുള്ള ദിവസങ്ങളില്‍ വലിയ പ്രോഗ്രാമുകള്‍ നടത്തി ശ്രദ്ധേയമായിരുന്നു ഈ ഗ്രൂപ്പ്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും ഗ്രൂപ്പിന്റെ ഭാഗമായി നടത്തുന്നുണ്ട്.

ഇത്തവണ ചില അപ്രതീക്ഷിത വിഐപികളും ബൈക്ക് റാലിയുടെ ഭാഗമായി അണിനിരക്കുന്നുണ്ട്. വ്യാഴാഴ്ച്ച വൈകുന്നേരം 4.30ന് കലൂര്‍ സ്റ്റേഡിയത്തിനു മുന്നില്‍ നിന്നാണ് ബൈക്ക് റാലി തുടങ്ങുന്നത്. പരിപാടിക്കെത്തുന്ന ആദ്യത്തെ 100 പേര്‍ക്കു ഗ്രൂപ്പിന്റെ പേരിലുള്ള ജേഴ്‌സികള്‍ വിതരണം ചെയ്യുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ട്വല്‍ത്ത് പ്ലയര്‍ ലേഡീസ് വിംഗ് അഡ്മിന്‍ മായ മുരളി, ട്വല്‍ത്ത് പ്ലയര്‍ അഡ്മിന്‍ ആന്‍സണ്‍ എന്നിവര്‍ സ്‌പോര്‍ട്‌സ് ക്യൂവിനോട് വെളിപ്പെടുത്തി.

മല്‍സരദിനം ആഘോഷമാക്കാന്‍ വലിയ മുന്നൊരുക്കങ്ങള്‍ ഗ്രൂപ്പിന്റെ ഭാഗമായി ട്വല്‍ത്ത് പ്ലയെര്‍ നടപ്പിലാക്കുന്നുണ്ട്. ലോകമെമ്പാടും അംഗങ്ങളുള്ള ഫാന്‍സ് ഗ്രൂപ്പാണ് കേരള ബ്ലാസ്റ്റേഴ്‌സ് ട്വല്‍ത്ത് പ്ലയര്‍ ഫാന്‍ ഗ്രൂപ്പ്. ലക്ഷദ്വീപില്‍ വരെ ഫാന്‍ ഗ്രൂപ്പ് ഈ കൂട്ടായ്മയ്ക്കുണ്ട്.

Related Articles

Back to top button