Cricket

കേരളത്തെ രക്ഷിച്ചത് .188 നെറ്റ് റണ്‍റേറ്റും അസ്ഹറുദീനും!

സയദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം പ്രീക്വാര്‍ട്ടറില്‍ മികച്ച രണ്ടാം സ്ഥാനക്കാരെന്ന നേട്ടത്തോടെയാണ് നേരിയ മാര്‍ജിനില്‍ ഹരിയാനയെ മറികടന്ന് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്. അവസാന മല്‍സരത്തില്‍ മേഘാലയയ്‌ക്കെതിരേ മികച്ച മാര്‍ജിനില്‍ ജയിച്ചതാണ് കേരളത്തിന് തുണയായത്.

കേരളവും ഹരിയാനയും സര്‍വീസസും 20 പോയിന്റ് വീതം സ്വന്തമാക്കിയിരുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റ് ആണ് കേരളത്തിന്റെ രക്ഷയ്‌ക്കെത്തിയത്. +1.402 ആണ് കേരളത്തിന്റെ നെറ്റ് റണ്‍റേറ്റ്. ഹരിയാനയുടേത് +1.214. കേരളത്തെ പ്രീക്വാര്‍ട്ടറിലെത്തിച്ചത് .188 എന്ന നേരിയ റണ്‍റേറ്റും. ആദ്യ മല്‍സരങ്ങള്‍ തകര്‍പ്പനായി ജയിച്ചു തുടങ്ങിയ കേരളം ആദ്യ 3 കളികള്‍ പിന്നിട്ടപ്പോള്‍ മികച്ച റണ്‍റേറ്റില്‍ ഒന്നാം സ്ഥാനത്തായിരുന്നു.

ഒരു കളിയില്‍ മാത്രമാണ് ബാറ്റുകൊണ്ട് തിളങ്ങിയതെങ്കിലും മുഹമ്മദ് അസ്ഹറുദീന്റെ പ്രകടനവും കേരളത്തെ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തിന് സഹായിച്ചു. കര്‍ണാടകയുമായി കേരളം മാത്രമാണ് ജയിച്ചത്. ഗ്രൂപ്പ് ചാമ്പ്യന്മാരായ കര്‍ണാടകയെ തോല്‍പ്പിച്ച കളിയില്‍ അസ്ഹറുദീന്‍ നേടിയ 47 പന്തിലെ 95 റണ്‍സ് കേരളത്തിന് നിര്‍ണായക 4 പോയിന്റും നെറ്റ് റണ്‍റേറ്റില്‍ വലിയ മേധാവിത്വവും സമ്മാനിച്ചു.

കേരളത്തിന് തിരിച്ചടിയായത് ജയിക്കാമായിരുന്ന മല്‍സരം ഹരിയാനയുമായി തോറ്റതാണ്. സഞ്ജുവിനെ വൈകി ഇറക്കിയതും തോല്‍വിക്ക് കാരണമായി. ഹരിയാനയെ വീഴ്ത്തിയിരുന്നെങ്കില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ കേരളത്തിന് ക്വാര്‍ട്ടറില്‍ കയറാമായിരുന്നു. ഇനി പ്രീക്വാര്‍ട്ടര്‍ കളിച്ച് ജയിച്ചെങ്കില്‍ മാത്രമേ ക്വാര്‍ട്ടറിലേക്ക് യോഗ്യത ലഭിക്കൂ.

Related Articles

Back to top button