CricketTop Stories

ചറപറ വിക്കറ്റ് വീഴ്ത്തി അഫ്ഗാന്‍, നാണംകെട്ട് ലങ്ക

ഏഷ്യാകപ്പിലെ ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയ്ക്ക് ദയനീയ തുടക്കം. ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന ലങ്ക വെറും 105 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ ഓവറില്‍ ഫസലഖ് ഫറൂഖിയുടെ മുന്നില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ലങ്കയ്ക്ക് പിന്നീട് ഒരിക്കല്‍പോലും ട്രാക്കിലെത്താന്‍ സാധിച്ചില്ല.

29 പന്തില്‍ 38 റണ്‍സെടുത്ത് തകര്‍ത്തു കളിച്ച ബാനുക രാജപക്‌സെ റണ്ണൗട്ടായതോടെ ലങ്കയുടെ പതനം പൂര്‍ത്തിയായി. വെറും രണ്ടുപേര്‍ മാത്രമാണ് ദ്വീപുകാരുടെ ഇന്നിംഗ്‌സില്‍ രണ്ടക്കം കടന്നത്. ഒരുഘട്ടത്തില്‍ രണ്ടോവറില്‍ അഞ്ചു റണ്‍സിന് മൂന്നു വിക്കറ്റെന്ന നിലയിലായിരുന്നു അവര്‍.

അയര്‍ലന്‍ഡിനെതിരായ ട്വന്റി-20 പരമ്പര 3-2 ന് തോറ്റ അഫ്ഗാനെയല്ല ശ്രീലങ്കയ്‌ക്കെതിരേ കണ്ടത്. തകര്‍പ്പന്‍ ഫീല്‍ഡിംഗും ബൗളിംഗുമായി അവര്‍ ലങ്കയെ വരിഞ്ഞു മുറുക്കി. ഫറൂഖി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് നബി, മുജീബ് ഉള്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Related Articles

Leave a Reply

Back to top button