Cricket

ജസ്റ്റിന്‍ ലാംഗര്‍ ഓസീസ് പരിശീലക സ്ഥാനം രാജിവച്ചു

മൂന്ന് വര്‍ഷത്തിലേറെയായി ഓസീസ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി സേവനമനുഷ്ടിച്ച ജസ്റ്റിന്‍ ലാംഗര്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനം രാജിവെച്ചു. വരുന്ന ജൂണ്‍ മാസം വരെയായിരുന്നു അദ്ദേഹത്തിന് കരാര്‍ ഉണ്ടായിരുന്നത് . ഇതിനിടെ അപ്രതീക്ഷിതമായായിരുന്നു രാജി.

പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് 2018ല്‍ ല്‍ മുന്‍ പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവെച്ചതിനു പിന്നാലെയാണ് ലാംഗര്‍ ഈ സ്ഥാനത്തെത്തുന്നത്. ഇതിന് ശേഷം ജസ്റ്റിന്‍ ലാംഗറായിരുനന്നു ഓസീസിനെ തിരിച്ചു വരവിന്റെ പാതയിലൂടെ നയിച്ചത്.

ആഷസിലേയും ട്വന്റി-ട്വന്റി ലോകകപ്പിലേയും മിന്നുന്ന വിജയം ലാംഗറുടെ കിരീടത്തിലെ പൊന്‍തൂവലുകളാണ്. എന്നാല്‍ ഇന്ത്യക്കെതിരെയും വെസ്റ്റിന്‍ഡീസിനും ബംഗ്ലാദേശിനുമെതിരെയുള്ള തോല്‍വികളില്‍ അദ്ദേഹത്തിന് പഴി കേള്‍ക്കേണ്ടിയും വന്നിരുന്നു.

Related Articles

Leave a Reply

Back to top button