CricketTop Stories

രാജ്യത്തിനായി ഐപിഎല്ലിലെ കോടികള്‍ നിരസിച്ച് കിവീസ് താരം!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അവസരം കിട്ടിയാല്‍ കരിയര്‍ തന്നെ രക്ഷപ്പെട്ടുവെന്ന് വിചാരിക്കുന്നവരാണ് മിക്ക ക്രിക്കറ്റ് താരങ്ങളും. വിദേശതാരങ്ങളുടെ പോലും പ്രധാന ലക്ഷ്യം ഐപിഎല്‍ ടീമുകളിലെത്തുകയെന്നതാണ്. എന്നാല്‍ ഐപിഎല്ലില്‍ കോടികള്‍ തന്നെ കിട്ടുമെന്നുറപ്പായിട്ടും അതൊന്നും വേണ്ടെന്ന് വച്ചൊരു താരമുണ്ട്. ന്യൂസിലന്‍ഡ് പേസ് ബൗളര്‍ കെയില്‍ ജാമിന്‍സനാണ് ഇത്തവണ ഐപിഎല്ലിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയത്.

രാജ്യത്തിനായി കൂടുതല്‍ മികച്ച പ്രകടനം നടത്തുന്നതിന് കളിയില്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി അടുത്ത രണ്ടുമാസം നാട്ടില്‍ തന്നെ നില്ക്കാനാണ് തന്റെ തീരുമാനമെന്ന് ഈ ഉയരക്കാരന്‍ പേസര്‍ പറയുന്നു. കഴിഞ്ഞതവണ 15 കോടിയെന്ന റിക്കാര്‍ഡ് തുകയ്ക്കാണ് ജാമിന്‍സണിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഇത്തവണയും ലേലത്തിന് വന്നിരുന്നെങ്കില്‍ കോടികള്‍ കിട്ടിയേനെ ഈ താരത്തിന്. പണത്തേക്കാളുപരി നല്ല ക്രിക്കറ്റ് കളിക്കാനാണ് താന്‍ താല്പര്യപ്പെടുന്നതെന്നാണ് അദേഹത്തിന്റെ പക്ഷം. കോവിഡ് ക്വാറന്റൈനും ബയോ ബബിളും ഇത്തവണ ഒഴിവാക്കാനാണ് താല്പര്യം. കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും ജാമിന്‍സണ്‍ പറയുന്നു.

Related Articles

Leave a Reply

Back to top button