IPLTop Stories

ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ ഡുപ്ലിസിക്ക് റിക്കാര്‍ഡ്!

ഐപിഎല്ലില്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കിയ ഫഫ് ഡുപ്ലിസിയെ കാത്ത് അപൂര്‍വ നേട്ടവും. ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനായി. പഞ്ചാബ് കിംഗ്‌സിനെതിരേ 88 റണ്‍സെടുത്തതോടെ ആണിത്.

വെറും 57 പന്തില്‍ നിന്ന് 88 റണ്‍സാണ് ഫഫ് അടിച്ചുകൂട്ടിയത്. അതില്‍ ഏഴ് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും അടങ്ങുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ അടക്കം മികച്ച പ്രകടനം നടത്തിയാണ് ഡുപ്ലിസ് ഐപിഎല്ലില്‍ എത്തിയത്. ഇവിടെയും തകര്‍പ്പന്‍ പ്രകടനത്തോടെ തുടങ്ങാന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിനായി.

Related Articles

Leave a Reply

Back to top button